ക്രൈസ്തവ എഴുത്തുപുര റിപ്പോർട്ടർ പാസ്റ്റർ ഷാജി ആലുവിളക്ക് സാഹിത്യ പുരസ്‌കാരം
ബെംഗളൂരു: കഴിഞ്ഞ 30 ൽപരം വർഷങ്ങളായി ക്രൈസ്തവ സാഹിത്യ ലോകത്തെ പ്രശസ്ത എഴുത്തുകാരനും ഓൺലൈൻ മാധ്യമ രംഗത്തേ പ്രമുഖ വാർത്ത മാധ്യമമായ ക്രൈസ്തവ എഴുത്തുപുര റിപ്പോർട്ടറും ആയ പാസ്റ്റർ ഷാജി ആലുവിളക്ക് ശാലോം ധ്വനിയുടെ ഗാന സന്ധ്യയിൽ സാഹിത്യ പുരസ്കാരം നൽകി ആദരിച്ചു.
കൊല്ലം ജില്ലയിൽ ശൂരനാട് സ്വദേശിയായ പാസ്റ്റർ ഷാജി ആലുവിള പള്ളിപ്പാട് ടൗൺ ഏ ജി സഭാശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും ആണ്.
കാലിക പ്രസക്തമായ പല ഈടുറ്റ ലേഖനങ്ങൾ തന്റെ തൂലികയിൽ നിന്നും ക്രൈസ്തവ സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ നടന്ന ചടങ്ങിൽ റവ. ഇ. ജെ .ജോൺസൺ പുരസ്‌കാരം നൽകിയാണ് ആദരിച്ചത്.


- Advertisement -

Comments are closed.