ശാരോൻ തിരുവനന്തപുരം റീജിയൻ പാസ്റ്ററായി പാസ്റ്റർ വി.ജെ. തോമസ് ചുമതലയേറ്റു
തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പാസ്റ്ററായി പാസ്റ്റർ വി.ജെ തോമസ് ഇന്ന് ചുമതലയേറ്റു. കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ ഇന്ന് നടത്തപ്പെട്ട ആത്മീയ സംഗമത്തിൽ വച്ച് ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗണ്സിൽ അംഗം പാസ്റ്റർ റ്റി.ഐ. ഏബ്രഹാ० കൗൺസിലിൽ നിന്നുള്ള നിയമന കത്ത് വായിച്ച് പ്രാർത്ഥിക്കുകയും പാസ്റ്റർ വി.ജെ തോമസ് ചുമതല ഏറ്റെടുക്കുകയും ചെയ്തു.
പാസ്റ്റർ എം.പി. ജോസഫ്, പാസ്റ്റർ ഡി.പി. ജോൺ എന്നിവർ ചേർന്ന് പാസ്റ്റർ വി.ജെ. തോമസിനെ റീജിയനിലേക്ക് സ്വാഗതം ചെയ്തു. റീജിയൻ അസോസിയേറ്റ് പാസ്റ്റർ എം.പി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മിനിസ്റ്റേഴ്സ് കൗൺസിൽ അംഗവും
നെടുമങ്ങാട് സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ ഡി.പി. ജോൺ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സെൻറർ സെക്രട്ടറി പാസ്റ്റർ ബാബു ജോൺ സ്വാഗതവും പാസ്റ്റർ ബി. അനി (തിരുവനന്തപുരം സൗത്ത്) നന്ദിയും അറിയിച്ചു. പാസ്റ്റർമാരായ
യേശുദാസ് (കാട്ടാക്കട സെക്ഷൻ) പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ
(തിരുവനന്തപുരം നോർത്ത് സെക്ഷൻ) എന്നിവർ ആശംസകൾ അറിയിച്ചു. നെടുമങ്ങാട്, തിരുവനന്തപുരം സെന്ററുകൾ ചേർന്നതാണ് തിരുവനന്തപുരം റീജിയൻ.