സുവിശേഷ സന്ദേശ റാലി കൊട്ടാരക്കരയിൽ
കൊട്ടാരക്കര: ഐ.പി.സി കൊട്ടാരക്കര സെന്റർ 19 മത് കൺവെൻഷൻ വിളംബര ജാഥ നവംബർ 20ന് വൈകിട്ട് 3: 30 ന് നടത്തപ്പെടുന്നു. അധാർമികതയും അരാജകത്വവും അസഹിഷ്ണുതയും അരങ്ങു വാഴുന്ന നാട്ടിൽ പാപത്തിന്റെ പിടിയിൽ അകപെട്ട് ദിശാബോധം നഷ്ടപ്പെട്ട സമൂഹമനസാക്ഷിയെ ലോകരക്ഷിതാവായ യേശുവിന്റെ സത്‌വചനങ്ങൾ വിളംബരം ചെയ്യുവാൻ നൂറുകണക്കിന് ദൈവമക്കൾ അണിചേരുന്ന സുവിശേഷ വിളംബര ജാഥ കൊട്ടാരക്കര ഐപിസി ബേർശേബാ കൺവെൻഷൻ ഗ്രൗണ്ടിൽ നിന്നും തുടങ്ങി ചന്തമുക്ക് വഴിതിരിഞ്ഞ് തിരികെ ഗ്രൗണ്ടിൽ എത്തി സമാപിക്കുന്നു. കൊട്ടാരക്കര സെന്ററിലെ എല്ലാ സഭകളുടെയും പാസ്റ്റർ, സെക്രട്ടറി എന്നിവർ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.