മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എ താലന്ത് പരിശോധന നടന്നു
അറുന്നൂറ്റിമംഗലം എബനേസർ സഭയിൽ വച്ച് നടന്ന പ്രസ്തുത യോഗം ഡിസ്റ്റിക് പി.വൈ പി.എ സെക്രട്ടറി പാസ്റ്റർ സൈജുമോൻ കെയുടെ അധ്യക്ഷതയിൽ ഐ.പി.സി ജനറൽ ജോയിൻ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് അവർകൾ ഉദ്ഘാടനം ചെയ്യുകയും കേരള സ്റ്റേറ്റ് പി.വൈ.പി.എ കോർഡിനേറ്റർ. ജസ്റ്റിൻ രാജ് യുവജനങ്ങൾക്ക് ലഘു സന്ദേശം നൽകുകയും ചെയ്തു.
ഡിസ്ട്രിക് പി.വൈ.പി.എ എക്സിക്യൂട്ടീവ് ആയ ഇവ ടിജു ജോസ്, ബിബിൻ മാത്യു, അജിൻ തോമസ്, ബിബിൻ വർഗ്ഗീസ് തുടങ്ങിയവർ നാല് സ്റ്റേജുകളിൽ ആയി നടന്ന പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
ഡിസ്റ്റിക് എക്സിക്യൂട്ടീവ്സ് പാസ്റ്റർ തോമസ് എബ്രഹാം, പാസ്റ്റർ ജെയിംസ് എബ്രഹാം, സാം ജോൺ പാസ്റ്റർമാരായ റെജി പി.സീ, ലിജു പി., ജോൺ തോമസ്, സുനിൽ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് ഡിസ്ട്രിക് പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ സോബിൻ സാമുവൽ നന്ദി പറയുകയും. ഡിസ്ട്രിക് പി.വൈ.പി.എ താലന്ത് കൺവീനർ റോജിൻ സാമുവൽ മത്സരാർത്ഥികളുടെ ഫലപ്രഖ്യാപനം നടത്തി. 80 പോയിൻറ്മായി വെൺമണി സൗത്ത് എബനേസർ സഭ ഒന്നാം സ്ഥാനത്തും, 53 പോയിൻറ്മായി കൊച്ചാലുംമൂട് ഗിൽഗാൽ സഭ രണ്ടാംസ്ഥാനത്തും, 52 പോയിൻറ്മായി പുന്നമൂട് ബഥേൽ സഭ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. വ്യക്തിഗത ചാമ്പ്യനായി 23 പോയിൻറ്മായി ലിബി ഇടുക്കള ഒന്നാം സ്ഥാനത്തും, 20 പോയിൻറ്മായി സുജാ സജി രണ്ടാംസ്ഥാനത്തും,18 പോയിൻറ്മായി ഫേബ സൈജു മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. തുടർന്ന് റവ. ഡോക്ടർ ബേബി വർഗീസ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.