ഏകദിന യൂത്ത് ക്യാമ്പ്
ന്യൂഡൽഹി: ഡൽഹി മേഖല ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന യൂത്ത് ക്യാമ്പ് ഒക്ടോബർ 2 ന് രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ന്യൂഡൽഹി സരിത വിഹാറിലുള്ള സീനിയർ സിറ്റിസൺ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നു. “സ്നേഹം” എന്നതാണ് തീം. പാസ്റ്റർ എബ്രഹാം മന്ദമരുതി നയിക്കും. പാസ്റ്റർ ഏണസ്റ്റ് ജോസഫ് ആരാധനയ്ക്ക് നേതൃത്വം നൽകും. ഡൽഹി സോൺ സിഇഎം യൂത്ത് നയിക്കുന്ന താലന്ത് ഷോയും, ബൈബിൾ ക്വിസും ഉണ്ടായിരിക്കും.