ഐ.പി.സി ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് ഫാമിലി സെമിനാർ
ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷകന്മാരുടേയും കുടുംബങ്ങളുടെയും ഏകദിന സെമിനാർ നാളെ ( ഒക്ടോബർ 2 ) ഗ്രീൻ പാർക്കിലുള്ള എം സി ഡി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടക്കുന്നതായിരിക്കും. “സഭാ ശുശ്രൂഷയും കുടുംബവും ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ” എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ മനോജ് കൊരാടാ(ഒറീസ), പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സാമുവേൽ എം തോമസ് എന്നിവർ ക്ലാസുകൾ നയിക്കുന്നതായിരിക്കും. നൂറ്റിഅൻപതിൽപരം ശുശ്രൂഷകന്മാർ കുടുംബസമ്മേതം ആദിയോടന്തം ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം നടക്കുന്ന ഈ സെമിനാറിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നുവെന്നു സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് എഴുത്തു പുരയോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ നോബിൾ വർഗീസ് 9968468696, പാസ്റ്റർ സാം ജോർജ് 8810699330.