പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ പ്രവർത്തനങ്ങൾക്ക് അനുഗ്രഹീത തുടക്കം
ആലപ്പുഴ: ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ പ്രവർത്തന ഉത്ഘാടനം സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 03:30 മുതൽ 06:00 വരെ ഐ.പി.സി ആലപ്പുഴ എബനേസർ സഭയിൽ സെന്റർ സ്പോൺസർ മിനിസ്റ്ററും അബുദാബി ഐ.പി.സി എബനേസർ സഭയുടെ സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ സി. ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ് 2019-2022 കാലയളവിലെ പ്രവർത്തനത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. പി വൈ പി എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ഇവാ. ഷിബിൻ ജി. ശാമുവേൽ മുഖ്യ സന്ദേശം നല്കി, ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിൽ സംഗീത ശുശ്രുക്ഷ നടത്തപ്പെട്ടു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ മനു വർഗീസ് പ്രവർത്തന വിശദീകരണവും വൈസ് പ്രസിഡന്റ് പാസ്റ്റർ സി.ജെ. ഷിജുമോൻ സ്വാഗതവും ഇവാ. ഹരിസൺ സങ്കീർത്തനം വായിക്കുകയും, മുൻ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ സെക്രട്ടറി & ട്രഷറർ മാത്യു ജെയിംസ് നിയുക്ത ഭരണസമിതി അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾസ് അസ്സോസിയേഷൻ സെക്രട്ടറി പാസ്റ്റർ മാത്യു എബ്രഹാം ബൈബിൾ പുസ്തക ക്രമങ്ങൾ ഗാനരൂപത്തിൽ അവതരിപ്പിച്ചു. ആലപ്പുഴ വെസ്റ്റ് സെന്റർ, സൺഡേ സ്കൂൾ, ഇവാഞ്ചലിസം ബോർഡ്, സോദരീ സമാജം എന്നിവയെ പ്രതിനിധികരിച്ചു യഥാക്രമം പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ ചാക്കോ ജോർജ്, സിസ്റ്റർ ആനി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ഫെബിൻ ജെ. മാത്യു നന്ദി പ്രകാശിപ്പിച്ചു. സെന്റർ സീനിയർ മിനിസ്റ്റർ പാസ്റ്റർ എൻ. സ്റ്റീഫന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ സമ്മേളനം 06ന് സമാപിച്ചു.