കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍; നാല് മരണം
കോഴിക്കോട്: വടകര വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബേബി, ഭാര്യ ലിസ, മകന്‍ എന്നിവരുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഒരു വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയിലായ ഒരു വീട്ടില്‍ നിന്ന് നാട്ടുകാര്‍ ദാസന്‍ എന്നയാളെ രക്ഷപ്പെടുത്തി. എന്നാല്‍ ഇയാളുടെ ഭാര്യ മണ്ണിനടിയില്‍പെട്ടതായാണ് വിവരം. റോഡ് തകര്‍ന്നതിനാല്‍ പരിക്കേറ്റ ദാസനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.