കോഴിക്കോട്​ വിലങ്ങാട്​ ഉരുള്‍പൊട്ടല്‍; നാല്​ മരണം

കോഴിക്കോട്​: വടകര വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബേബി, ഭാര്യ ലിസ, മകന്‍ എന്നിവ​രുടെ മൃതദേഹമാണ്​ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്​. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ്​ റിപ്പോര്‍ട്ട്​.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ്​ വിലങ്ങാട്​ ഉരുള്‍പൊട്ടലുണ്ടായത്​. പ്രദേശത്ത്​ മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഒരു വീട്​ ഭാഗികമായി തകര്‍ന്നു. മണ്ണിനടിയിലായ ഒരു വീട്ടില്‍ നിന്ന്​ നാട്ടുകാര്‍ ദാസന്‍ എന്നയാളെ രക്ഷപ്പെടുത്തി. എന്നാല്‍ ഇയാളുടെ ഭാര്യ മണ്ണിനടിയില്‍പെട്ടതായാണ്​ വിവരം. റോഡ്​ തകര്‍ന്നതിനാല്‍ പരിക്കേറ്റ ദാസനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.