ചെറുചിന്ത: പഴയ മനുഷ്യൻ മരിച്ചുവോ? | മെൽവിൻ എബ്രഹാം പുളിമൂട്ടിൽ

നിങ്ങൾ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിഞ്ജാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചുകൊൾവിൻ. (കൊലൊസ്സ്യർ 3:10). നമ്മൾ പലരും പറയാറുണ്ട് നാം വീണ്ടും ജനിച്ചവരാണ് എന്ന്. എന്നാൽ പഴയ മനുഷ്യൻ മരിക്കാതെ എങ്ങനെ വീണ്ടും ജനനം പ്രാപിക്കും. മൂഢനും നിയമവധിയുമായ പഴയ ജഡീക മനുഷ്യൻ മരിക്കാതെ നാം എങ്ങനെ ക്രിസ്തുവിന്റെ പ്രതിമ പ്രകാരം ജീവിക്കും?

ആരാണ് പഴയ മനുഷ്യൻ? മൂഢനും ദൈവത്തെ അറിയാത്തവനുമായി വചനവിരുദ്ധരായി ജീവിച്ച നാം ആണ് പഴയ മനുഷ്യൻ എന്ന് പൗലോസ് കൊലൊസ്സ്യ ലേഖനത്തിൽ വിളിച്ചു പറയുന്നത്. പഴയ മനുഷ്യൻ ക്രിസ്തുവിൽനിന്നും അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്നു. കോപം, ക്രോധം, ഈർഷ്യ, വായിൽ നിന്ന് വരുന്ന ദൂഷണം, ദുർഭാഷണം, ദുർനടപ്പ്, അശുദ്ധി, അതിരാഗം ദുർമോഹം, വിഗ്രഹാരാധനായ അത്യാഗ്രഹം എന്നിവ പഴയ മനുഷ്യന്റെ അവയവങ്ങളാണ് എന്ന് വചനം വെക്തമായി പറയുന്നു. പഴയമനുഷ്യൻ ഒരു നിയമവാദി(legalist) ആണ്, അവൻ പറയും നീ നിന്റെ ജീവിതം മുഴുവൻ ശരിയാകാതെ ദൈവത്തോട് അടുക്കരുത്, നീ പാപിയാണ് നിനക്ക് ദൈവത്തോട് അനുരൂപൻ ഒരിക്കലും കഴിയില്ല എന്നൊക്കെ ഉള്ളിൽ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ നീ എത്ര ചീത്തയാണെങ്കിലും നിന്നെ നന്നാക്കുവാൻ മനസ്സുള്ളവനാണ് നമ്മുടെ സൃഷ്ടാവായ ദൈവം.

ആകയാൽ പ്രിയ സ്നേഹിതരെ നിങ്ങൾ ആ പഴയ മനുഷ്യനെ കുഴിച്ചിട്ടിട്ട് പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുക. എന്തൊക്കെയാണോ പഴയ മനുഷ്യന്റെ സ്വഭാവം അതിന് നേർവിപരീതം ആയിരിക്കണം പുതിയ മനുഷ്യന്റെ സ്വഭാവം. നാം പുതിയ മനുഷ്യനെ ധരിച്ചാൽ ക്രിസ്തുവിന്റെ തലയോളം വളരുവാൻ ഇടയാകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply