ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച്‌ വെടിയേറ്റു മരിച്ചു

അഹമ്മദാബാദ്;ഗുജറാത്ത് മുന്‍ എം.എല്‍.എ വെടിയേറ്റ് കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവ് കൂടിയായ ജയന്തിലാല്‍ ഭാനുശാലിയ്‌ക്കെതിരെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച്‌ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന സായിജി നഗ്‌രി എക്‌സ്പ്രസില്‍ വച്ചായിരുന്നു അക്രമം. കട്ടാരിയസുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച്‌ തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എ.സി കോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. ഭാനുശാലിയുടെ തലയിലും കണ്ണിലുമാണ് വെടിയേറ്റത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply