ഡൽഹി ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടന്നു

വാർത്ത: വിഎം ജോർജ്ജ്

ന്യൂഡൽഹി : ഡൽഹി ലെജിസ്ലേറ്റീവ് അസ്സംബ്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് –പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 30ന് ഡൽഹി നിയമസഭാ കോംപ്ലക്സിൽ വച്ചു നടന്നു. ഡൽഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്‌രിവാൾ മുഖ്യ അതിഥി ആയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി ശ്രീ മനീഷ് സിസോദിയ, റവ. അനിൽ ജോസഫ് ടി കൗട്ടോ (ഡൽഹി ആർച്ച്ബിഷപ്), റവ. സുബോധ് സി മൊണ്ഡൽ (ബിഷപ് – മെതഡിസ്റ്റ് ചർച്ച്), റവ വാരിസ് കെ. മസിഹ് (സി.എൻ.ഐ) എന്നിവർ വിശിഷ്ട അതിഥികൾ ആയി പങ്കെടുത്തു. ഡൽഹി സ്പീക്കർ ശ്രീ രാം നിവാസ് ഗോയൽ ഈ മീറ്റിംഗുകൾക്കു നേതൃത്വം നൽകി. പ്രസ്തുത സമ്മേളനത്തിൽ ബ്രദർ വി. എം ജോർജ്, ബ്രദർ മനോജ് വർഗീസ് തുടങ്ങിയവർ ചേർന്ന് വിശിഷ്ട അതിഥികൾക്ക് ക്രിസ്തുമസ് സമ്മാനമായി വിശുദ്ധ വേദപുസ്തകങ്ങൾ നൽകി. ഡൽഹിയിലുള്ള വിവിധ സഭകളുടെ  ഗായകസംഘങ്ങൾ സംഗീതം ആലപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading