പാസ്റ്റർ എം. കുഞ്ഞപ്പിക്കു വേണ്ടി പ്രാർത്ഥിക്കുക
ചെന്നൈ: ഒക്ടോബർ 30ന് ചൊവ്വാഴ്ച (നാളെ) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയറും, ചർച്ച് ഓഫ് ഗോഡ് സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ എം. കുഞ്ഞപ്പിക്കു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന ആവശ്യപെടുന്നു.
ഒക്ടോബർ 12 ന് ശാരീരിക അസ്വസ്ഥയെ തുടർന്ന് ബാംഗളൂരിലെ ഫോർട്ടിസ് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയ ദൈവദാസന് ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി കാര്യമാക്കാതെ തുടർന്ന് കർണാടക സ്റ്റേറ്റ് കൺവൻഷന്റെ വിജയത്തിനായി വിശ്രമം കൂടാതെ രാപകൽ കർമ്മനിരതനായിരുന്നു.
നാളെ നടക്കുന്ന ശസ്ത്രക്രിയയുടെ വിജയത്തിനായും, ദൈവദാസൻ വേഗം തന്നെ ആരോഗ്യം വീണ്ടെടുക്കുന്നതിനായും ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.