ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ഉദ്‌ഘാടനം നാളെ
ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ഉദ്‌ഘാടനം നാളെ സബർമതി മൗണ്ട് സീയോൻ പ്രയർ ഹാളിൽ വച്ചു നടക്കും. രാവിലെ 10 നു ആരംഭിക്കുന്ന സമ്മേളനം വൈ പി ഇ ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു ഉദ്ഘാടനം ചെയ്യും. ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത്-വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ മുഖ്യ പ്രഭാഷണം നടത്തും. ക്രൈസ്തവ എഴുത്തുപുര മാനേജിങ് ട്രസ്റ്റിയും ഫാമിലി മാഗസിൻ ചീഫ് എഡിറ്ററുമായ പാസ്റ്റർ ജെ പി വെണ്ണിക്കുളം പ്രവർത്തന വിശദീകരണം നൽകും. വിവിധ സഭാ നേതാക്കളും യുവജന പ്രവർത്തകരും പങ്കെടുക്കും. എല്ലാ കർതൃദാസന്മരെയും സഭാ ജനങ്ങളെയും ഈ സമ്മേളനത്തിലേക്ക് സാഗതം ചെയ്യുന്നു.