നിങ്ങൾ മേല്‍കൂര നല്‍കാന്‍ തയ്യാറാണോ? എങ്കില്‍ വൈദ്യുതി വകുപ്പ് സോളാര്‍ പ്ലാന്റ് നിർമ്മിച്ച് നല്‍കും
തിരുവനതപുരം: വൈദ്യുതി ഉപഭോഗം ഇന്ന് വര്‍ധിച്ച് വരികയാണ്. ഉപഭോഗത്തിന് അനുസരിച്ചുള്ള ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യവും ഇന്ന് നിലവിലില്ല. ഇതിനു പരിഹാരമായാണ് സോളാര്‍ പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കുക എന്ന പദ്ധതി വൈദ്യുതി വകുപ്പ് കൊണ്ട് വരുന്നത്.
വീടിന്റെയും കെട്ടിടങ്ങളുടെയും മേല്‍കൂരകള്‍ നല്‍കാന്‍ തയ്യാറുണ്ട് എങ്കില്‍ സോളാര്‍ പ്ലാന്റ് വൈദ്യുതി വകുപ്പ് നിര്‍മിച്ച് നല്‍കും. ഇതില്‍ നിന്ന് സൗജന്യ വൈദ്യുതിയും നല്‍കും. ആഗോള താപനം കുറച്ച് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യതി വകുപ്പ് നടപ്പാക്കുന്ന സൌര പദ്ധതിയിലാണ് ഈ ഓഫര്‍.
മേല്‍കൂരയില്‍ വൈദ്യതി വകുപ്പിന്റെ ചെലവില്‍ സൌരോര്‍ജ നിലയം സ്ഥാപിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിട ഉടമക്ക് സൗജന്യമായി ലഭിക്കും. ആവശ്യമെങ്കില്‍ നിശ്ചിത നിരക്ക് നല്‍കി മുഴുവന്‍ വൈദ്യതിയും ഉടമക്ക് വാങ്ങാം.
കെട്ടിട ഉടമയുടെ ചെലവില്‍ വൈദ്യതി വകുപ്പ് സൌരനിലയം സ്ഥാപിക്കുന്ന പദ്ധതിയുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പണം നല്‍കി വൈദ്യുതി വകുപ്പ് വാങ്ങും. നിലയത്തിന്റെ അറ്റകുറ്റപ്പണിയുടെ ചെലവും വകുപ്പ് നടത്തും. 25വര്‍ഷത്തെ കരാറിലാണ് സൌരനിലായ പദ്ധതി നടപ്പാക്കുക, സംസ്ഥാനത്ത് മൂന്നു വര്ഷം കോണ് സൌര പദ്ധതിയുല്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 500 മെഗാവാട്ട് മേല്കൂരകളില്‍ നിന്നാണ്. 150 മെഗാവാട്ട് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നും 100 മെഗാവാട്ട് സര്‍ക്കാര്‍ കെട്ടിടടങ്ങളില്‍ നിന്നും ബാക്കി 250 മെഗാവാട്ട് ഗാര്‍ഹികേതര- സര്‍ക്കാരിതര കെട്ടിടങ്ങളില്‍ നിന്നും ഉള്പാതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2019 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെ സമയപരിധിയിലാണ് സൌരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുക. തുടങ്ങുന്ന വര്‍ഷം തന്നെ സൌരോര്‍ജത്തില്‍ നിന്നും 1000മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് ലക്ഷ്യം കൈവരിക്കുന്ന തരത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി രജിസ്ട്രേഷന്‍ തുടങ്ങി. വൈദ്യതി വകുപ്പിന്റെ വെബ്സൈറ്റില്‍ ആഗസ്റ്റ് 30വരെ രജിസ്ട്രേഷന്‍ നടത്താം. അപേക്ഷകാരുടെ എണ്ണം പരിഗണിച്ച ശേഷം ഡിസംബറിനകം വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.
പുനരുപയോഗ ഊര്‍ജ ശ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുത ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന വിവിധ രാജ്യങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തിലും സൌര പദ്ധതി വ്യാപകമാക്കാന്‍ ലക്ഷ്യമിടുന്നത്.