YWAM ചീഫ് ഫങ്ഷനറിയായ് ജെ.പി.പലത്തിങ്കലിനെ നീയമിതനായ്

ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി

ചെന്നൈ: യൂത്ത് വിത് എ മിഷൻ ( YWAM-INDIA ) യുടെ അടുത്ത മൂന്നു വർഷത്തെ   “ചീഫ് ഫങ്ഷനറി” (Chief Functionary) ആയി   ജെ.പി.പലത്തിങ്കല്‍ നീയമിതനായ്. ഈക്കഴിഞ്ഞ 03/04/2018 ന് ചെന്നൈയിൽ വെച്ചു പ്രാർത്ഥിച്ചു ഉത്തരവാദിത്യമേല്പിച്ചു. യൂത്ത് വിത് എ മിഷൻ ഇൻഡ്യയിൽ രെജിസ്റ്റർ ഇൻഡ്യയിൽ രെജിസ്റ്റർ ചെയ്യപ്പെട്ടത് 1985 ൽ ആണ്. ചെന്നൈയിലെ ജഫാർഖാൻപെട് ലാണ് റീജിസ്ട്രേഡ്‌ ഓഫീസ് സ്ഥിതിചെയ്യുന്നത്.

  1. മനുഷൃന്റെ ഈ ഭൂമിയിലെ ജീവിത ഉദ്ദേശത്തെക്കുറിച്ചു അറിഞ്ഞ സത്യം മറ്റുള്ളവരോട് ഷെയർ ചെയ്യുക (Sharing about our faith to others),
  2.  സ്വഭാവ പരിവർത്തന പരിശീലനം (Discipleship Training and different types of training programmes),
  3. ആതുരസേവനം (Mercy ministries) എന്നീ മൂന്നു മേഖലകളിലാണ് YWAM പ്രധാനമായും പ്രവർത്തിക്കുന്നതു.

1987 മുതൽ YWAM ൻെറ വിവിധ പ്രവര്‍ത്തനങ്ങളുമായി ജെ.പി.പലത്തിങ്കൽ സഹകരിച്ചു വരികയായിരുന്നു. 1996 മുതല്‍ കുടുംബമായ് YWAM ൻെറ സജീവ പ്രവര്‍ത്തകനായ്. ഭാര്യ ആലീസ് ( ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പിലെ ആദ്യകാല പ്രവർത്തകയാണ്), ഇവര്‍ക്ക് നാലുമക്കള്‍ ഉണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading