കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് – മാസയോഗം നാളെ
ബാംഗ്ലൂർ: കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ മാസയോഗം ഹൊരമാവ്-അഗ്രയിലുള്ള ഗിൽഗാൽ- ഏലോഹിം ചർച്ചിൽ നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും. കെ.സി.എഫ് പ്രസിഡന്റ് പാസ്റ്റർ ജെസ്റ്റിൻ കോശി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെബ്രോൻ വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ജോൺ സങ്കീർത്തന പ്രബോധനം നടത്തുകയും, ഫ്രീഡം ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സിബു ചീരൻ മുഖ്യ സന്ദേശം നല്കുകയും ചെയ്യും. വിവിധ സഭകളെയും സംഘടനകളെയും പ്രധിനിധികരിച്ച് ദൈവദാസന്മാർ സംസാരിക്കും.
ഭാഷാ വ്യത്യാസമില്ലാതെ കർണാടകത്തിലെ സ്വതന്ത്ര പെന്തക്കോസ്ത് സഭകളിലെയും സംഘടനകളിലെയും ദൈവദാസന്മാരും ദൈവജനവും ഒരുമിച്ചുള്ള ആത്മീയ സംഗമമാണ് കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ്. കെ.സി.എഫ് സെക്രട്ടറി പാസ്റ്റർ കോശി പ്രകാശ്, പ്രയർ കോഡിനേറ്റർ പാസ്റ്റർ വർഗ്ഗീസ് ജോസഫ് ബാംഗ്ലൂർ ഡിസ്ട്രിറ്റ് ഡയറക്ടർ പാസ്റ്റർ മോനിഷ് മാത്യൂ എന്നിവർ നേതൃത്വം നല്കും.