ദൈവേഷ്ടം ചെയ്തു ക്രിസ്തുവിൽ വളരേണം: പാസ്റ്റർ എബ്രഹാം മാത്യു

റ്റിപിഎം ചെന്നൈ സർവ്വദേശീയ കൺവൻഷൻ ഇന്ന് സമാപിക്കും. നാളെ വാർഷിക ജനറൽബോഡി യോഗവും പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

ചെന്നൈ: നാം ദൈവഷ്ടം ചെയ്തു ക്രിസ്തുവിൽ വളരേണ്ടതിനാണ് അപ്പൊസ്തലന്മാരായും പ്രവാചകന്മാരായും സുവിശേഷകന്മാരായും ഇടയന്മാരായും ഉപദേശഷ്ടാക്കന്മാരായുംസഭയിൽ നിയമിച്ചിരിക്കുന്നത് എന്ന് ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു. 

ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കുന്ന ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സർവ്വദേശീയ കൺവൻഷന്റെ നാലാം ദിന രാത്രി യോഗത്തിൽ കൊലൊസ്സ്യർ 1:25, 26 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തു ഒരു ദാസനെന്നവണ്ണം തന്നെത്താൻ താഴ്ത്തിയ പോലെ നാമും താഴ്‌മയുള്ളവരായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ഇരുമ്പല്ലിയൂർ സെന്റർ പാസ്റ്റർ കെ.സാമുവേലിന്റെ പ്രാർത്ഥനയോടെയാണ് നാലാം ദിന രാത്രി യോഗം ആരംഭിച്ചത്. ബ്രദർ റെജിൻ (ശ്രീലങ്ക) അനുഭവസാക്ഷ്യം പറഞ്ഞു.
ഇന്നലെ പകൽ നടന്ന യോഗത്തിൽ പാസ്റ്റർ ഗ്രീഗ്ഗ് വിൽ‌സൺ (യുഎസ്) പ്രസംഗിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 118 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കുന്നു.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി ബുധനാഴ്ച മുതൽ ആരംഭിച്ച 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ഇന്നലെ വൈകിട്ട് സമാപിച്ചു.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും. നാളെ രാവിലെ സഭയുടെ വാർഷിക ജനറൽബോഡി യോഗവും വൈകിട്ട് പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

കൺവൻഷനിൽ ഇന്ന്:
4:00- സ്തോത്ര പ്രാർത്ഥന
7:00- ബൈബിൾ ക്ലാസ്
9:00- സംയുക്ത വിശുദ്ധ സഭായോഗം
3:00- പ്രത്യേക പ്രാർത്ഥന (രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി)
6:00- ദൈവിക രോഗശാന്തി ശുശ്രൂഷ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading