എക്സൽ വി ബി എസ് ഡയറക്ടേഴ്സ് ട്രെയിനിംഗ് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഇന്ത്യയ്ക്കകത്തും പുറത്തുമായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി ബി എസ്സിന്റെ ഈ വർഷത്തെ ഡയറക്ടേഴ്സ് ട്രെയിനിംഗ് ബാംഗ്ലൂരിൽ നടത്തപ്പെടുന്നു. മാർച്ച് 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ ശാലോം ചർച്ച്, ഹെന്നുർ ബണ്ടെയിൽ നടക്കും. ഇംഗ്ലീഷ്, കന്നഡ ഭാഷയിലുള്ള ക്ലാസുകൾക്ക് പാസ്റ്റർ ഷിബു കെ ജോൺ, പാസ്റ്റർ ഐസക് തര്യൻ, ബെൻസൺ തോട്ടഭഗം, ബ്ലെസ്സി ബെൻസൺ തുടങ്ങിയവർ ക്ലാസ്സുകൾ എടുക്കും. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെ യും ഇടയിൽ പ്രവർത്തിക്കുന്നവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. ഇവാ. ഷിനു തോമസ്, ഷാജൻ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9008204140, 7411678838

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.