ഐ. പി. സി തിരുവല്ല സെന്ററിന് പുതിയ നേതൃത്വം
തിരുവല്ല : ഐപിസി തിരുവല്ല സെന്ററിന്, 2018-2019 വർഷത്തെക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ഫെബ്രുവരി 11 ന് നടത്തപ്പെട്ട തിരുവല്ല സെന്റർ പൊതുയോഗത്തിൽ പ്രസിഡന്റായ പാ. ഡോ. കെ. സി. ജോണിനോടൊപ്പം പ്രവർത്തിക്കുവാൻ പാസ്റ്റ്റമാരായ ബാബു തലവടി (വൈസ് പ്രസിഡന്റ്), ചാക്കോ ജോൺ (സെക്രട്ടറി), ബ്രദർ നെബു ആമല്ലൂർ (ജോയിന്റ് സെക്രട്ടറി), ബ്രദർ റോയി ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ അജു അലക്സ്, പി. കെ. മാത്യു, കെ. ജി. ചാക്കോ, എബ്രഹാം ചെറിയാൻ, പി. ജി. എബ്രഹാം, മാത്യൂസ് ജോർജ്, സഹോദരന്മാരായ ജോജി ഐപ്പ് മാത്യൂസ്, സാബു ഓതറ, ബൈജു വേങ്ങൽ, ജോസഫ് പി. സൈമൺ, ബിബിൻ ബാബു, ബിബിൻ ആമലൂർ, റെജി പട്ടവനാ, ഷിബു ജോൺ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു