ചെറുചിന്ത: എനിക്കുള്ളത് നിനക്കു തരുന്നു | സാജൻ ബോവാസ്
ഒൻപതാം മണി നേരം പത്രോസും യോഹന്നാനും ദേവാലയത്തിലേക്ക് പോകും നേരം അവിടെ ജന്മനാ മുടന്തൻ ആയ ഒരു വക്തിയെ കാണുന്നു. അയാളെ ചിലർ ഭിക്ഷ യാചിക്കാൻ അവിടെ കൊണ്ട് ഇരുത്താറുണ്ട്. ഇവർ ദേവാലയത്തിലേക്ക് കടക്കുമ്പോൾ മുടന്തൻ സാധാരണ പോലെ എന്നും ചെയുന്നത് പോലെ എല്ലാവരോടും ചെയ്യുന്ന പോലെ ഇവരോടും ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോട് കൂടെ അവനെ ഉറ്റു നോക്കി എന്നിട്ട് പറഞ്ഞു ഞങ്ങളെ നോക്കു. അവൻ വല്ലതും കിട്ടും എന്ന് വിചാരിച്ചു സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രോസ് അവനോടു വെള്ളിയും പൊന്നും എനിക്കില്ല. എനിക്കുള്ളത് നിനക്കു തരുന്നു. നസ്രായനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്ന് പറഞ്ഞു അവന്റെ വലംകൈ പിടിച്ചു എഴുനേല്പിച്ചു. ക്ഷണത്തിൽ അവന്റെ കാലും നെരിയാണിയും ഉറച്ചു അവൻ കുതിച്ചെഴുനേറ്റു നടന്നു, നടന്നും തുള്ളിയും ദൈവത്തെ മഹത്വപെടുത്തി അവരോടു കൂടെ ദേവാലയത്തിൽ കടന്നു… മുടന്തൻനു വേണ്ടത് അല്പം പണം. അല്ലെങ്കിൽ അവനെ കൊണ്ടു വന്നിരുത്തുന്നവർക്കു വേണ്ടത് പണം. അവനു പത്രോസും യോഹന്നാനും ഒരേ പോലെ. എത്ര പേരെ കാണുന്നു അതിൽ ഒരു രണ്ടു പേർ. അവനും അവന്റെ ആവശ്യം മാറ്റി. എന്റെ മുടന്തു മാറും എന്ന പ്രതീക്ഷ ഒന്നും ഇല്ല. രാവിലെ മുതൽ ഭിക്ഷ യാചിച്ചു എന്തെങ്കിലും ഒക്കെ ലഭിക്കണം അത്ര മാത്രം. മുടന്തു ഒക്കെ എങ്ങനെ മാറാൻ. അതു ജന്മനാ ഉള്ളത്. എന്നാൽ പത്രോസിനും എന്തെങ്കിലും കൊടുത്തു അവനെ ഒഴിവാക്കി വേഗം ആലയത്തിൽ പോയി പ്രാത്ഥന കഴിക്കാം. എന്നാൽ അവർ അതു ചെയ്തില്ല. അല്ലെങ്കിൽ അവരുടെ ഉള്ളിൽ ഉള്ളത് അതിനു അനുവദിച്ചില്ല. പത്രോസ് പറഞ്ഞു നോക്കു നീ ആഗ്രഹിക്കുന്നത് പണം അതൊന്നും എന്റെ കയ്യിൽ ഇല്ല. എന്നാൽ എന്റെ കയ്യിൽ ഒന്നുണ്ട്… അതു മതി നിന്റെ എല്ലാ പ്രശ്നങ്ങളും മാറുവാൻ. അത് ഒരു നാമം. “നസ്രായനായ യേശു”. സകല നാമങ്ങൾക്കും മേലായ നാമം. ആ നാമത്തിനു മുന്നിൽ എല്ലാം മുട്ട് മടക്കും. പത്രോസ് അതിന്റെ ശക്തി മനസിലാക്കി അറിഞ്ഞു അനുഭവിച്ചു.. അവൻ അതു മുടന്തന് പകർന്നു. അവൻ ചാടി എഴുനേറ്റു. നമ്മിലും ആ നാമം ഉണ്ട്. പത്രോസിൽ ഉള്ള അതേ യേശു. നാം അതു ഉപയോഗിക്കുന്നില്ലെങ്കിൽ അതു നമുക്ക് വെറും ഒരു പേർ. എന്നാൽ അതിന്റെ ശക്തി അറിഞ്ഞാൽ അതു മറ്റുള്ളവരിലേക്ക് പകർന്നാൽ… നാമും അതുപോലെ മറ്റുള്ളവരും അനുഗ്രഹിക്കപെടുന്നു. വചനം പറയുന്നു നിന്നിലുള്ള വെളിച്ചം മൂടി വെക്കരുത് എന്ന്. അതു മറ്റുള്ളർ കാണുവാൻ തക്കവണ്ണം വച്ചിരിക്കണം. ചിന്തിക്കുക ഈ ലോകത്തിൽ അനേകം പേർ പാപം എന്ന ഇരുട്ടിൽ കിടന്നു തപ്പി തടയുന്നു. നിത്യ നാശത്തിലേക്കു പോയ്കൊണ്ടിരിക്കുന്നു. അതു തടയാൻ നമുക്ക് കഴിയും. പത്രോസ് പറഞ്ഞ പോലെ എനിക്ക് ഉള്ളത് നിനക്കു തരുന്നു. . അതേ അതു വേറെ ഒന്നും അല്ല നസ്രായനായ യേശു….
– സാജൻ ബോവാസ്