യഹോവെക്ക് മഹത്വം കൊടുപ്പിൻ | ജിനീഷ് കെ
യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ, അവൻ നല്ലവൻ അല്ലോ അവന്റെ ദയാ എന്നേക്കും ഉള്ളത്.അതെ നമ്മൾ ഈ ഭൂലോകത്തു ജീവിക്കുമ്പോൾ, നമ്മളെ നിർമ്മിച്ച ദൈവത്തെ മഹത്വം കൊടുക്കണം പിന്നെ അല്ലങ്കിൽ ജീവിതത്തിനു എന്ത് അർത്ഥം.അവന്റെ സന്നിധിയിൽ കഴിക്കുന്ന ഒരൊ യാഗവും ദൈവത്തിന് പ്രസാദം തോന്നണം.ബൈബിൾ വായിക്കുമ്പോൾ അതിൽ കാണാം ദൈവം പ്രസാദിച്ച യാഗം,ന്യായാധിപന്മാർ 6-19 (അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻകീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽവെച്ചു). ഗിദെയോൻ അർപ്പിച്ച സമയം ഇസ്രേയൽ ജനതാ ശത്രുക്കൾ കാരണം ആടോ,മാടോ ,വിളവൊ ഇല്ലാത്ത സമയം ആയിരുന്നു ന്യായാപതിന്മർ 6-3,4
യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.ഗിദെയോൻ കുടുംബത്തിലെ ചെറിയ അംഗം ആയിരുന്നു അതെ പോല്ലേ ദൈവാസന്നിധിയിൽ എളിയവനും ആയിരുന്നു.ഇന്ന് നമ്മളുടെ സഭകളിൽ ദൈവാസന്നിധിയിൽ എളിമയോടെ ഇരുന്നു ആർക്കും ദൈവത്തെ മഹത്വം കൊടുക്കാൻ സമയം ഇല്ലാ അതോടപ്പം തന്നെ താഴ്‌മ ധരിച്ചാൽ അത് ഒരു കുറവ് ആയി കാണുന്നവർ ആണ് പലരും,സഭയിൽ ഇരുന്ന് കർത്താവിന്റെ ശരീരത്തിന് വില പറയാൻ മാത്രമേ സമയം ഉള്ളു.ജാതി,വർഗ്ഗം,നിറം,കുടുംബാ മഹിമാ ഇങ്ങനെ പറഞ്ഞു കുട്ടു സഹോദരനോട് ഒന്നു ചിരിച്ച കാണിക്കാൻ പോലും കഴിയാത്തവരോട് ദൈവം എങ്ങനെ പ്രസാദിക്കും,നമ്മൾ എല്ലാവരും കർത്താവ്ന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണ്.
ഒരു ദൃഷ്ടാന്തം പറയാം
ഇസ്രേയൽ കർത്താവു ചെയ്യുന്ന അത്ഭുതം കേട്ടറിഞ്ഞു അടുത്ത ഗ്രാമകരൻ ആയ ആ ചെറുപ്പക്കാരൻ കർത്താവിനെ ഒന്ന് നേരിൽ കാണാൻ തീരുമാനിച്ചു.ആ ചെറുപ്പക്കാരൻ വീട്ടിൽ നിന്നും യാത്ര തിരിച്ചു പക്ഷെ കാടും മലകളും താണ്ടി അവിടെ എത്തിച്ചേരാൻ തന്നെ ബുദ്ധിമുട്ടുമാണ്,എന്നാൽ ഇതു ഒന്നും നോക്കാതെ ആ ചെറുപ്പക്കാരൻ മുൻപോട്ടു തന്നെ.അങ്ങനെ യാത്ര ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ വഴി അരികിൽ ഒരു കുഷ്ഠരോഗി ആരും സഹായിക്കാൻ ഇല്ലാതെ കിടക്കുകയാണ്,എന്നാൽ ആ ചെറുപ്പക്കാരൻ തന്റെ ഭാണ്ടാരത്തിൽ നിന്ന് ഭക്ഷണം പനിയിം നൽകി ശ്രിശ്രുക്ഷിച്ചു.എന്നട്ട് ഒരു കൂടാരം അടിച്ചു അതിൽ അയാളെ കിടത്തി കയ്യിൽ ഉള്ള ഭക്ഷണവും കൊടുത്ത് വീണ്ടും ആ ചെറുപ്പക്കാരൻ യാത്ര ആയി. എന്നാൽ കുറച്ചു ദൂരം ആയപ്പോൾ നടക്കാൻ വയ്യാതെ ഒരിടത്തു ഇരുന്നു,ചെറുപ്പക്കാരന് ഒരു കാര്യം മനസ്സിലായി തനിക്ക് കുഷ്ടം പിടിപെട്ടിരിക്കുന്നു.
നടക്കുവാൻ വയ്യാതെ രോഗം കഠിനം ആയതു കൊണ്ട് അടുത്തുള്ള ഗ്രാമത്തിൽ വന്നു.അപ്പോൾ ആ ചെറുപ്പക്കാരനോട് ഒരാള് വന്ന് പറഞ്ഞു ‘’ദൊ അവിട പോയി ഇരിക്ക്’’ അയാള് അവിടെ നോക്കിയപ്പോൾ അത് കുഷ്ഠം രോഗികൾ ഇരിക്കണേ സ്ഥലം ആയിരുന്നു,അദ്ദേഹം അവിടെ പോയി ഇരുന്നു കൂടെ ഒമ്പത് കുഷട്ടരോഗികൾ ഉണ്ട് ആയിരുന്നു.തന്റെ ആഗ്രഹം ഇനി ഒരിക്കലും നടക്കില്ലാ എന്ന് മനസ്സിൽ വിചാരിച്ചു ഇരിക്കുമ്പോൾ താൻ ആരെ കാണുവാൻ വന്നോ അയാൾ ദാ കടന്നു വരുന്നു.അങ്ങനെ അവർ അകലെ നിന്നുകൊണ്ടു: യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.കർത്താവു അത് കണ്ടട്ട് പറഞ്ഞു “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെതന്നേ കാണിപ്പിൻ എന്നു പറഞ്ഞു;
അപ്പോൾ തന്നെ അവർ ശുദ്ധരായ്തീർന്നു. ബാക്കി ഒമ്പത് പേർ പോയി, എന്നാൽ ഈ ചെറുപ്പക്കാരൻ കർത്താവിന്റെ അടുത്ത് പോയി കര്ത്താവിന്റെ കാലിൽ വീണു നന്ദി പറഞ്ഞു. അപ്പോൾ കര്ത്താവ് പറഞ്ഞു ലൂക്കോസ് 17-17,18,19 (“പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?
ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ ” എന്നു യേശു പറഞ്ഞിട്ടു അവനോടു:എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.) ദൈവം ആഗ്രഹിക്കും പ്രകാരം അവന് മഹത്വം കൊടുക്കുവിൻ സങ്കിർത്തനകാരൻ 95 പറയുന്ന പോല്ലേ പോകുവിൻ………….