വൈ.പി.സി.എ യുടെ നേതൃത്വത്തില്‍ ലവ് ജീസസ് ഫെസ്റ്റ് സെമിനാറും വര്‍ഷിപ്പ് നൈറ്റും
ചങ്ങനാശ്ശേരി: പ്രണയ ചതിയില്‍പ്പെടുത്തി ക്രിസ്ത്യന്‍ കുട്ടികളെ ഭീകരവാദത്തിലെക്കും മറ്റു സമൂഹീക വിപത്തിലെക്കും നയിക്കുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് നമ്മുടെ കുട്ടികളെ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ പെരുന്ന വൈ.പി.സി.എ യുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി ന്യൂ ഇന്ത്യ ചര്‍ച്ചില്‍വച്ച് “ലവ് ജീസസ് ഫെസ്റ്റ്” എന്നപേരില്‍ സെമിനാറും വര്‍ഷിപ്പ് നൈറ്റും നടത്തപ്പെടുന്നു. പ്രശസ്ത വേദ പണ്ഡിതന്‍ പാസ്റ്റര്‍ ജയ്സ് പാണ്ടനാട് സെമിനാര്‍ നയിക്കും. അനുഗ്രഹീത ഗായകന്‍ ഡോ.ബ്ലെസ്സന്‍ മേമന വര്‍ഷിപ്പ് നൈറ്റിനു നേതൃത്വം നല്‍കും. ഈ മാസം 28-)o തീയതി വൈകിട്ട് 6 മണി മുതല്‍ 9 മണിവരെയാണ് പ്രോഗ്രം.
ഈ കാലയളവില്‍ യുവജനങ്ങളെ ക്രിസ്തുവിലും അവന്‍റെ വചനത്തിലും നിലനിര്‍ത്തുവാന്‍ സഭാ നേതൃത്വവും യുവജന കൂട്ടായ്മകളും ഉണരണമെന്നും പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി അവര്‍ക്ക് വ്യക്തമായ ബോധം നല്‍കേണ്ടിയത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, ഈ പ്രോഗ്രാം അതിനു സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാ. ലിജോ ജോസഫ് ക്രൈസ്തവ എഴുത്തുപുരയോടു പറഞ്ഞു.
വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി എല്ലാ സഭാവത്യസമെന്ന്യേ എല്ലാ യുവതി – യുവാക്കളെയും അന്നേ ദിവസം പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായും ആദേഹം പറഞ്ഞു.