TPM അന്തർദേശീയ യുവജന ക്യാമ്പ് സമാപിച്ചു

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അന്തർദേശീയ യുവജന ക്യാമ്പ് അനുഗ്രഹീത സമാപനം. നവംബർ 23 മുതൽ 26 വരെ സഭ ആസ്ഥാനമായ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിൽ നടന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 25000 -ല്‍ അധികം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. 293 യുവജനങ്ങൾ ജലസ്നാനം സ്വീകരിച്ചു. ‘സ്വർഗീയവിളി’ എന്നതായിരുന്നു ചിന്താവിഷയം. 23 ന് രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിച്ചു തുടർന്ന് 26 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടന്നു. ബൈബിൾ സ്റ്റഡി, ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരുന്നു. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading