WhatsApp വിശ്വാസികള്‍

കണ്ടതും കേട്ടതും : WhatsApp വിശ്വാസികള്‍

വാട്ട്സ്ആപ്പ് കടന്നുവന്നപ്പോള്‍ എന്തെങ്കിലും ഒരു ‘ആപ്’ ആയിതീരുമെന്ന് കരുതിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ കുഴപ്പമൊന്നും തോന്നിയിലെങ്കിലും ഗ്രൂപ്പുകളുടെ കടന്നുകയറ്റത്തോടെ ലോകത്തിന്റെ വിവിധ കോണില്‍ ചിന്നിച്ചിതറി പാര്‍ക്കുന്നവര്‍ (തൊട്ടടുത്ത് എന്ത് സംഭവിക്കുന്നു എന്നറിയാത്തവര്‍) ഒന്നിച്ചുകൂടന്‍ തുടങ്ങി. രണ്ടോമൂന്നോ പേര്‍ ഒന്നിച്ചുകൂടുനിടത്തു ഗ്രൂപ്പുകള്‍ പൊട്ടിമുളച്ചു. നമ്മള്‍ അറിയാതെ ചേര്‍ക്കുന്ന ഗ്രൂപ്പില്‍ ചേര്‍ത്തവര്‍ അറിയാതെ വിട്ടുപോയാല്‍ (ലെഫ്റ്റ്), അഡ്മിന്റെയും മെംബര്‍സിന്റെയും കാരണങ്ങള്‍ ച്യോദിചുള്ള മെസ്സേജുകള്‍ ഉടന്‍ വരും ,ഒത്തിരി ഗ്രൂപ്പുകള്‍ ഉള്ളതിനാല്‍ ‘ഹാങ്ങ്‌സങ്ങ്’ ഫോണ്‍ ഹാങ്ങ്‌ ആകും എന്ന് പറഞ്ഞാലും അവരുമായുള്ള ബന്ധങ്ങള്‍ വിണ്ടുകീറും. ആത്മീയഗോളത്തിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കു കുറവില്ല. സംഘടന, സഭ, വേദപഠനം, ക്രിസ്തീയ പാട്ട് തുടങ്ങി എന്തിനേറെ പറയണം ലൈവായി ആരധന വരെ നടത്തുന്നു. അതിന്റെ ഓഡിയോ ക്ലിപ്പും കേള്‍ക്കുവാനിടയായി.

ടെക്നോളജിയെല്ലാം നല്ല ആശങ്ങള്‍ക്ക് ഉണ്ടാക്കിയാലും അതിനെ ദുരുപയോഗിക്കാന്‍ സാധ്യതയെരെയാണ്. ഇവിടെയും അതു അങ്ങനെ തന്നെ തുടര്‍ന്നു…ആശയങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ച മാധ്യമം അന്യന്‍റെ കുറവുകള്‍ ചൂണ്ടിക്കാട്ടിയും മറ്റുള്ളവരെ വിമര്‍ശിക്കാനുമുള്ള വേദികളായി. കൂട്ടുസഹോധാരനെ നേരില്‍ കണ്ടാല്‍ കൈപോലും കൊടുക്കാന്‍ മടിക്കുന്നവര്‍ അവരുടെ സുഖ-അന്വേഷണവും കുറ്റങ്ങളും അറിയുവാന്‍ ഗ്രൂപ്പില്‍ കുത്തിയിരിക്കുന്നതാണ് ഇന്നിന്റെ ‘വാട്ട്സപ്പിസം’. ഒരു ദൈവദാസന്‍ തന്‍റെ പ്രസംഗത്തിനിടയില്‍ പറഞ്ഞത് ഓര്‍മ്മവരുന്നു ” കുറ്റങ്ങള്‍ പറയുന്നത് പോലെ തന്നെ കുറ്റങ്ങള്‍ കേള്‍ക്കാന്‍ നിന്ന് കൊടുക്കുന്നതും” തെറ്റ് തന്നെ. സ്വന്തം സഹോദരന്റെ കഴിവുകള്‍ പ്രോസല്‍ഹിപ്പിക്കുകയും പരസ്യമായി അഭിനന്ദിക്കുമ്പോള്‍ തന്നെ കുറവുകള്‍ രഹസ്യമായി അദ്ദേഹത്തെ അറിയിക്കുകയും അതു തിരുത്തുവാന്‍ സാവകാശം കൊടുക്കുകയും ചെയുന്നതാണ് പക്വമായ തീരുമാനം.

സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലത്ത്ഭാഗത്തിരിക്കുന്ന ക്രിസ്തു തന്‍റെ മക്കള്‍ക്കായി പക്ഷവാദം ചെയുമ്പോള്‍ മറുവശത്ത്‌ സാത്താന്‍ അപവാദങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ഓര്‍ക്കുക. സ്നേഹബന്ധങ്ങള്‍ക്കിടയില്‍ ഐക്യത നഷ്ട്ടപെടുത്തി ‘സ്നേഹമെന്ന’ ഏറ്റവും വലിയ കല്‍പ്പന നല്‍കിയ നാഥന്‍റെ സ്നേഹത്തില്‍ നിന്നും അകറ്റി സ്വര്‍ഗ്ഗത്തെ കൊള്ളയടിക്കുവാന്‍ നോക്കുന്ന സാത്താന്റെ ആധുനിക കുടിലതന്ത്രങ്ങളില്‍ കുണ്ടുങ്ങാതെ ഒടുവില്‍ കര്‍ത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപെട്ടു പിശാചിന്റെ തന്ത്രങ്ങളോട് എതിര്‍ത്തു നില്‍പ്പന്‍ ദൈവത്തിന്റെ സര്‍വായുധം നാം ധരിക്കണം.

വാട്ട്സ്ആപ്പിനോ മുഖപുസ്തകത്തിനോ മറ്റു മാധ്യമത്തിനോ ക്രിസ്തുവിന്റെ സ്നേഹത്തിനു നമ്മെ വേര്‍പിരിക്കുവാന്‍ കഴിയാതിരിക്കട്ടെ. അതെ അപ്പോസ്തലനായ പൗലോസ്‌ പറയുന്ന പോലെ, “നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്‍മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങല്‍ക്കോ ഇപ്പോഴുല്ലതിന്നോ വരുവാനുല്ലതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ട്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിനു നിന്ന് നമ്മെ വേരുപിരിപ്പാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറചിചിരിക്കുന്നു.

വാല്‍കഷണം: സാജു ജോണ്‍ മാത്യു സാറിന്റെ WhatsApp സ്റ്റാറ്റസ് ഇങ്ങനെയാണ് “Time is precious, WhatsApp Should not became What’s a Trap” അവസാനമായി ഒരു വാക്ക് : ഇനി പിച്ചിചീന്താന്‍ ശ്രെമിക്കുന്നവരോട് ഒന്ന് പറയട്ടെ “ഇത് നിങ്ങളെ തോല്‍പ്പിക്കാന്‍ അല്ല മറിച്ച് നമ്മള്‍ തോല്‍ക്കതിരിക്കുവാന്‍ വേണ്ടിയാണ്”

— നിങ്ങളുടെ സ്വന്തം സ്നേഹിതന്‍ , ബിനു വടക്കുംചേരി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply