യൂവേര്‍ഷന്‍

യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പിലെ പ്രഥമ മലയാളി സാന്നിധ്യമായി ക്രൈസ്തവ എഴുത്തുപുര

യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പിലെ പ്രഥമ മലയാളി സാന്നിധ്യമായി ക്രൈസ്തവ എഴുത്തുപുര. 10 കോടിയിലേറെ ഡൌണ്‍ലോഡുകള്‍ ഉള്ള, ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പിലെ പ്രഥമ മലയാളി സാന്നിധ്യമായി ക്രൈസ്തവ എഴുത്തുപുര. മലയാള ഭാഷയില്‍  നിന്നു യൂവേര്‍ഷന്‍ പാര്‍ട്ട്ണര്‍ പ്രോഗ്രാമില്‍ ഇടം നേടുന്ന ആദ്യ മിനിസ്ട്രിയാണ് ക്രൈസ്തവ എഴുത്തുപുര.

യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പിലെ മലയാളം പ്ലാനുകൾ

ക്രൈസ്തവ എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ച  ചില ധ്യാന ചിന്തകള്‍ നിലവിൽ യൂവേര്‍ഷന്‍ ആപ്പില്‍ ലഭ്യമാണ്.

  1. ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് പ്രോഗ്രാം (7 ദിനങ്ങൾ) (https://www.bible.com/reading-plans/19452/)
  2. ഐസൊലേഷൻ ചിന്തകൾ : ഡോ.ബിജു ചാക്കോ (7 ദിനങ്ങൾ) (https://www.bible.com/reading-plans/19691/)
  3. കോവി​ഡ് കാലം മടങ്ങിവരവിന്‍റെ കാലം : പാ. ജോസ് വർഗീസ് (8 ദിനങ്ങൾ) (https://www.bible.com/reading-plans/19878/)

കൂടുതല്‍ ധ്യാന ചിന്തകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. വീണ്ടും സന്ദര്‍ശിക്കുക..!

  1. 40 ദിന ബൈബിൾ ശ്രവണ ചലഞ്ച് (40 ദിനങ്ങൾ)
  2. ഇന്നത്തെ ചിന്ത :  ജെ.പി വെണ്ണിക്കുളം (30 ദിനങ്ങൾ)
  3. ശുഭദിന സന്ദേശം:  ഡോ.സാബു പോൾ (30 ദിനങ്ങൾ)
  4. ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യ പൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ദിനങ്ങള്‍)

ബൈബിള്‍ വായിക്കുകയും, ഓഡിയോ ബൈബിളുകള്‍ ശ്രവിക്കുകയും, ബൈബിള്‍ പ്ലാനുകളിലൂടെ ക്രമീകൃതമായ രീതിയില്‍ വചനധ്യാനം നടത്തുവാനും ഈ ആപ്പ് സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം ബൈബിള്‍ ഉപയോഗിക്കുന്നതിനോടൊപ്പം, നിങ്ങളുടെ സ്വന്തം വചന ചിത്രങ്ങളും, ഹൈലൈറ്റുകളും, ബുക്ക്മാര്‍ക്കുകളും, നോട്ടുകളും ചേര്‍ക്കുവാനുമുള്ള സൌകര്യം ഈ ആപ്പില്‍ ലഭ്യമാണ്. ഓഫ്‍ലൈന്‍ ഉപയോഗത്തിനായി പ്രത്യേക പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു  വെയ്ക്കുവാനും സാധ്യമാണ്.


യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പ്

ഒക്കലഹോമയിലെ ലൈഫ്.ചര്‍ച്ചിലെ പാസ്റ്റര്‍ ആയ ബോബി ഗ്രൂനെവാള്‍ഡിന്റെ ആശയമായിരുന്നു യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പ്. 2008-ല്‍ ആപ്പിള്‍ ഐഫോണ്‍ ആപ്പ് സ്റ്റോറില്‍ ആദ്യത്തെ 200 ആപ്പുകളില്‍ ഒന്നായി യൂവേര്‍ഷന്‍ പുറത്തിറങ്ങുമ്പോള്‍, ആപ്പ് സ്റ്റോറിലെ ആദ്യ ബൈബിള്‍ ആപ്പ് എന്ന ഖ്യാതിയും ഈ ബൈബിള്‍ ആപ്പിനായിരുന്നു. ആദ്യ മൂന്ന് മാസത്തിനുള്ളില്‍ 75,000 ഡൌണ്‍ലോഡ് നേടുക എന്നായിരുന്നു പ്രസാധകരുടെ ആഗ്രഹം. എന്നാല്‍ ഒരു വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ ആപ്പ് തിങ്കളാഴ്ച ആയപ്പോള്‍ തന്നെ 83,000 ഡൌണ്‍ലോഡുകള്‍ പിന്നിട്ടത് ചരിത്രമാവുകയായിരുന്നു.

നിലവില്‍ #1 സ്ഥാനത്തുള്ള ബൈബിള്‍ ആപ്പ് ഉപയോഗിച്ച് ലോകമെങ്ങമുള്ള 360 ലക്ഷത്തിലേറെ ഉപകരണങ്ങളില്‍ ആളുകള്‍ ബൈബിള്‍ വായിക്കുകയും, കേള്‍ക്കുകയും, കാണുകയും, പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഈ ബൈബിള്‍ ആപ്പില്‍ 1276 ഭാഷകളിലെ 1841 ബൈബിള്‍ വെര്‍ഷനുകള്‍ ലഭ്യമാണ്, അതും യാതൊരു പരസ്യങ്ങളും കൂടാതെ തന്നെ.  2018ലെ മാത്രം കണക്കുകള്‍ സൂചിപ്പിക്കുന്നത്, കഴിഞ്ഞ വര്ഷം മാത്രം 272 കോടി അദ്ധ്യായങ്ങള്‍ വായിക്കപ്പെടുകയും, 409 ദശലക്ഷം ബൈബിള്‍ വാക്യങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ്.

ഏപ്രില്‍ 2015-ല്‍ ആപ്പിള്‍ വാച്ച്, നവംബര്‍ 2015-ല്‍ ആമസോണ്‍ അലക്സ, മാര്‍ച്ച്‌ 2017-ല്‍ ഗൂഗിള്‍ അസിസ്റ്റന്റ്‌ എന്നിവയില്‍ ഉപയോഗിക്കാവുന്ന ബൈബിള്‍ ആപ്പ് യൂവേര്‍ഷന്‍  പുറത്തിറക്കി. നിലവില്‍ ഐഫോണ്‍, ഐപാഡ്, ആൻഡ്രോയിഡ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ്‌ ഫോണ്‍, വിന്‍ഡോസ്‌ 8, ജാവ, സിംബിയന്‍, മൊബൈല്‍ വെബ്‌, കിണ്ടില്‍ ഫയര്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ലഭ്യമാണ്.

ബൈബിള്‍ വായിക്കുകയും, ഓഡിയോ ബൈബിളുകള്‍ ശ്രവിക്കുകയും, ക്രമീകൃതമായ രീതിയില്‍ വചനധ്യാനം നടത്തുവാനും ഈ ആപ്പ് സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം ബൈബിള്‍ ഉപയോഗിക്കുന്നതിനോടൊപ്പം, നിങ്ങളുടെ സ്വന്തം വചന ചിത്രങ്ങളും, ഹൈലൈറ്റുകളും, ബുക്ക്മാര്‍ക്കുകളും, നോട്ടുകളും ചേര്‍ക്കുവാനുമുള്ള സൌകര്യം ഈ ആപ്പില്‍ ലഭ്യമാണ്. ഓഫ്‍ലൈന്‍ ഉപയോഗത്തിനായി പ്രത്യേക പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു  വെയ്ക്കുവാനും സാധ്യമാണ്. 

യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക : www.Bible.com/app

-ADVERTISEMENT-