കവിത: നെഞ്ചകം പൊട്ടിച്ച ഉരുൾ! | തോമസ് മാത്യൂ, നാഗപൂർ
മേപ്പാടി! എൻ ഇടനെഞ്ചുപൊട്ടി!
അപ്പാടെ തകർന്നടിഞ്ഞ നിൻ രോദനത്തിൽ.
വെള്ളരിപ്പാറയോ പുഞ്ചിരിമട്ടമോ
വെള്ളാരം കല്ലെന്നോ നോക്കിടാതെ.
യാമിനി മദ്ധ്യ ശൈലഹൃദന്തം തകർത്തു നീ,
ആർത്തിരമ്പിക്കുതിച്ചൊ മലവെള്ളമായ് നീ!
സംഹാരതാണ്ഡവ മൃത്യുവിൻ നിദ്രയിൽ…