കവിത: പ്രത്യാശ | കൃപ ഡാനിയേൽ
നിൻ പാദപീഠമെന്റെ ആശ്രയം
നിൻ മുഖമെൻ നിത്യപ്രത്യാശ
നിൻ ചിന്തകൾ എന്നുമെൻ ആനന്ദമാം. . .
ആഴിയിലെന്നെ താങ്ങുവാൻ
വിൺപുരെ എന്നെ ചേർക്കുവാൻ നാഥാ. . . നിൻ വരവ് എന്നുമെൻ പ്രത്യാശ
തിരുമുഖം കാണാൻ നിന്നിൽ ചേരാൻ
വാഞ്ചിക്കുന്നെ എന്നുള്ളം…