ദൈവികദർശനത്താൽ പിറവിയെടുത്ത ശുശ്രൂഷയാണ് ക്രൈസ്തവ എഴുത്തുപുര .പിൽക്കാലത്തെ വളർച്ച ഇതിനു അടിവരയിടുന്നു .എഴുത്തിലൂടെ ക്രിസ്തുവിനെ മഹിമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എഴുത്തുപുരക്ക് , അനേകം പുതുമുഖ എഴുത്തുകാരെ ക്രൈസ്തവസാഹിത്യത്തിനു സംഭാവന നൽകാനായി .
എന്നാൽ വിശ്വസ്തതയോടെയുള്ള ഈ പ്രവർത്തനത്തെ ദൈവം വിശാലതയിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ് . എഴുത്തുപുരയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് പബ്ലിക്കേഷൻ വിഭാഗം.
ലക്ഷ്യം
———–
പുതുമുഖ എഴുത്തുകാർക്ക് അവസരം നല്കുക എന്നത് തന്നെയാണ് ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻ ബോർഡിന്റെ ലക്ഷ്യം. മാത്രമല്ല മികച്ച എഴുത്തുകാരുടെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനും പബ്ലിക്കേഷൻ ബോർഡ് ശ്രദ്ധ ചെലുത്തുന്നു.
പ്രവർത്തനങ്ങൾ
————————
ക്രൈസ്തവഎഴുത്തുപുരയുടെ പബ്ലിക്കേഷൻ വിഭാഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിക്കഴിഞ്ഞു. വിലപ്പെട്ട നാല് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട് .ബിനു വടക്കാഞ്ചേരിയുടെ “ഉപദേശിയുടെ കിണർ “. ബ്ലെസ്സൻ ചെറിയനാടിന്റെ “നീ ഏലിയാവോ “, ജോൺ പി വെണ്ണിക്കുളത്തിന്റെ “ഇ -യൂത്സ്”, ജിജി പ്രമോദിന്റെ “പുതുമഴയായി ” എന്നീ പുസ്തകങ്ങൾ വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു .ക്രൈസ്തവസാഹിത്യമേഖലക്ക് സംഭാവന നൽകുവാൻ ചില പുസ്തകങ്ങൾക്കൂടി അണിയറയിൽ തയ്യാറാകുന്നുണ്ട്.
പുതിയ പദ്ധതികൾ
—————————–
എഴുതുവാൻ കഴിവുളളവരെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ ശ്രദ്ധചെലുത്തുകയാണ് പബ്ലിക്കേഷൻ ബോർഡ്. പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാനും പദ്ധതിയുണ്ട്.
അനേകരെ ക്രിസ്തുവിലേക്കു നേടുവാൻ ഉതകുന്ന സുവിശേഷപ്രതികളുടെ പ്രസിദ്ധീകരണമാണ്,എഴുത്തുപുര പബ്ലിക്കേഷന്റെ മുമ്പിലുള്ള മറ്റൊരു പ്രധാനലക്ഷ്യം .