ക്രൈസ്‌തവ എഴുത്തുപുര എഴുത്തു കളരി

ക്രീയാത്മകതയും  ഭാവനയും  ദൈവീക ദാനമാണ്. എന്നാൽ അതിനു ആകൃതിയും ശൈലിയും മൂർച്ചയും വരുന്നത്  രൂപാന്തര ക്രിയയിലൂടെ ചിട്ടപ്പെടുത്തുമ്പോളാണ്. അതിനു പ്രോത്സാഹനം ലഭിക്കുമ്പോൾ മാത്രമാണത് സുരഭിതമായി തീരുന്നതു. അതിനായി പ്രാമാണിക രചനകളിൽ  സർഗാത്മക വാസനയുള്ളവരെ  കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതും, നവീന രീതികളും  അവതരണ ശൈലികളും പരിചയപ്പെടുത്തി എഴുത്തിന്റെ മുഖ്യധാരയിലേക്ക്  മുകവുറ്റവരായി ഉയർത്തികൊണ്ടുവരുന്നതിനായി പരിശീലനം നൽകുന്ന പ്രവർത്തനം ആണ് “ക്രൈസ്‌തവ എഴുത്തുപുര എഴുത്തു കളരി”.

പത്ത് വയസു മുതൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി ഈ പരിശീലനം  നടത്തുന്നു. പ്രായപരിധി അനുസരിച്ചു  വിദഗ്തരാൽ ക്രമീകരികതമായ പാഠ്യപദ്ധതി അതിനായിട്ടുണ്ട്. കഥ, കവിത, ലേഖനം, നിരൂപണം, ഉപന്യാസം, ആഖ്യായിക (നോവൽ) കൂടാതെ നിദർശന പരിശോധന (പ്രൂഫ് റീഡിങ്), സംശോധനം (എഡിറ്റിംഗ്), മാധ്യമ പ്രവർത്തനം തുടങ്ങി എഴുത്തിന്റെ സമസ്ത മേഖലകളിലും പരിശീലനം നൽകുന്ന വ്യത്യസ്ഥമായ കാര്യക്രമമാണ് “എഴുത്തു കളരി”. സഭകൾ, സംഘടനകൾ, സെന്ററുകൾ, യൂത്ത് ക്യാമ്പുകൾ, സെമിനാറുകൾ തുടങ്ങിയവയോടൊക്കെ അനുബന്ധമായും സ്വതന്ത്ര പരിപാടിയായും എഴുത്തുകളരി നടത്തി വരുന്നു. മൂന്നു മണിക്കൂർ മുതൽ  ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന പരിശീലന കാര്യക്രമം എഴുത്തുകളരിയുടെ പാഠ്യപദ്ധതിയിൽ ഉണ്ട്.
പാസ്റ്റർ. ബ്ലെസ്സൺ ചെറിയാനാട് ഡയറക്ടറായും, ഷെബു തരകൻ കോഡിനേറ്റർ ആയും പ്രവർത്തിച്ചു വരുന്നു .

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-