കെ.ഇ. സെർവ് ’26 സിൻടെക് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ജേഴ്‌സി പ്രകാശനം നാളെ

ഷാർജ: ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ പ്രോജക്ട്  ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെ.ഇ. സെർവ് ’26 – സിൻടെക് കപ്പ് ഇന്റർചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2-ന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ഒക്ടോബർ 21-ന് നടക്കും. രാത്രി 8.30-ന് ഷാർജ വർഷിപ്പ് സെന്ററിലാണ് ചടങ്ങ്.

News Middle Advt Banner

പ്രവാസി ക്രൈസ്തവ സമൂഹത്തിലെ കായികപ്രതിഭകളെ ഒരുമിപ്പിച്ച് സഭകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ സഭകളിൽനിന്നുള്ള കായികപ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പര സൗഹൃദം ശക്തിപ്പെടുത്താനും ടൂർണമെന്റ് അവസരമൊരുക്കും.

സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യപങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജി, മണിയാട്ട് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങൾ നവംബർ 8-ന് അൽ ഐനിലും നവംബർ 15-ന് ഷാർജയിലും നവംബർ 22-ന് അബുദാബിയിലും നടക്കും. നവംബർ 29-ന് ഷാർജയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

ആദ്യ സീസണിന്റെ മികച്ച വിജയത്തിനുശേഷം സംഘടിപ്പിക്കുന്ന രണ്ടാം സീസണിൽ 60-ലധികം ടീമുകൾ മാറ്റുരയ്ക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:

– +971 56 149 4886

+971 55 800 172

0

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading