അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ സുവിശേഷ സന്ദേശ യാത്രയ്ക്ക് ഒക്ടോബർ 13 നാളെ തുടക്കം
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്രയ്ക്ക് ഒക്ടോബർ 13-ന് തുടക്കമാകും. ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23, 24 തീയതികളിലും മൂന്നാം ഘട്ടം ഡിസംബർ 1, 2, 21, 22 തീയതികളിലും നടക്കും.
ഒക്ടോബർ 13-ന് രാവിലെ എട്ടിന് കാരേറ്റ് ജംഗ്ഷനിൽ റിട്ട. ഡി.വൈ.എസ്.പി. ജെ. വിൽഫ്രഡ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. ഉദ്ഘാടനം നിർവഹിക്കും.
ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 13, 14 തീയതികളിൽ കിളിമാനൂർ, ആറ്റിങ്ങൽ സെക്ഷനുകളിലെ വിവിധ സ്ഥലങ്ങളിൽ പകൽ പരസ്യയോഗങ്ങളും രാത്രി മുറ്റത്തു കൺവൻഷനുകളും നടക്കും.
പാസ്റ്റർമാരായ നന്നു കെ., ബാബുരാജ്, സത്യദാസ് എൻ., കെ. വൈ. വിൽഫ്രഡ് രാജ്, സാബുകുമാർ, മാത്യു സത്യനേശൻ, മോഹനകുമാർ, ദേവനേശൻ, ഷിബു എം., സാബു റ്റി. സാം, കുമാരദാസ്, സജി സി., ജോജു സൈമൺ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ബ്രദർ അലക്സ് സ്റ്റീഫൻ, ബ്രദർ സന്തോഷ്, സിസ്റ്റർ ജെസ്സി ഗിരീഷ്, സിസ്റ്റർ ടോംസി മീഖായേൽ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രണ്ടാം, മൂന്നാം ഘട്ടങ്ങളിൽ മറ്റു ദൈവദാസന്മാർ പ്രസംഗിക്കും.
ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ., കോർഡിനേറ്റർമാരായ പാസ്റ്റർ സത്യദാസ് എൻ., പാസ്റ്റർ സാബുകുമാർ, പാസ്റ്റർ ഗബ്രിയേൽ, പാസ്റ്റർ ദേവനേശൻ, പാസ്റ്റർ ജോബിൻ എലൈശ, പാസ്റ്റർ സജി, പാസ്റ്റർ ജോൺകുമാർ, പാസ്റ്റർ മാത്യു, പാസ്റ്റർ ജോജു സൈമൺ, പാസ്റ്റർ ഗിരീഷ് എന്നിവരോടൊപ്പം ബ്രദർമാരായ ഷൈൻ ജോസ് വിളപ്പിൽ, സന്തോഷ് മണലയം, അനിൽ കൊടങ്ങാവിള, വിനോദ് മാങ്കുളം, അബിൻ സാം തിരുമല എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ ബൈജു എസ്. പനയ്ക്കോട്

- Advertisement -


Comments are closed.