വെയിൽസിലെ പെന്തക്കോസ്തൽ ചർച്ച് 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 12 മുതൽ

കാർഡിഫ്: വെയിൽസിലെ ടാബർനക്കിൾ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ നവംബർ 1 ഞായറാഴ്ച വരെ നടക്കും. കാർഡിഫ്, സ്വാൻസി, അബെറിസ്റ്റ്വിത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രാർത്ഥനാ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

ദിവസവും രാവിലെ 10.30നും വൈകുന്നേരം 7നും പ്രത്യേക പ്രാർത്ഥനാ സമ്മേളനങ്ങൾ നടക്കും. ആത്മീയ നവീകരണവും വിശ്വാസികളുടെ ആത്മീയ വളർച്ചയും ലക്ഷ്യമിട്ടാണ് 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ഇമ്മാനുവേൽ കെ.ബി. എന്നിവർ അതിഥി പ്രഭാഷകരായി പങ്കെടുക്കും.

“കർത്താവിനെ കാത്തിരിക്കുന്നവർ ശക്തി പുതുക്കും” എന്ന യെശയ്യാവ് 40:31-ലെ വചനമാണ് ഉപവാസ പ്രാർത്ഥനയുടെ ആധാരവാക്യം. പ്രാർത്ഥനയിലൂടെയും ദൈവവചന ധ്യാനത്തിലൂടെയും വിശ്വാസജീവിതത്തിൽ ആത്മീയ ഉണർവും ശക്തിയും പ്രാപിക്കാൻ വിശ്വാസികൾക്ക് ഈ ശുശ്രൂഷകൾ അവസരമൊരുക്കും.

കാർഡിഫ്, സ്വാൻസി, അബെറിസ്റ്റ്വിത്ത് എന്നിവിടങ്ങളിലെ വിശ്വാസികൾക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും പ്രാർത്ഥനാ സമ്മേളനങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading