ഐപിസി പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. എം. മാത്യുവിന്റെ പിതാവ് എം. വി. മത്തായി അക്കരെ നാട്ടിൽ

കുറ്റ്യാടി: ഐപിസി പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. എം. മാത്യുവിന്റെ പിതാവും ഐപിസി പേരാമ്പ്ര സഭാംഗവുമായ കോഴിക്കോട് ചെമ്പനോട മുല്ലശ്ശേരിയിൽ വീട്ടിൽ എം. വി. മത്തായി (94) നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9ന് ഇളയ മകൻ എം. എം. അലക്സാണ്ടറിന്റെ ചെമ്പനോടയിലെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് വൈകിട്ട് 4ന് ചെമ്പനോട ഐപിസി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. മക്കൾ: പാസ്റ്റർ വിൽസൺ മാത്യു (മുംബൈ), പാസ്റ്റർ ജോൺസൺ മാത്യു (നാസിക്), പാസ്റ്റർ എം. എം. തോമസ് (മുംബൈ), എം. എം. അലക്സാണ്ടർ (ജോഷി, ചെമ്പനോട). മരുമക്കൾ: ഗ്രേസി വിൽസൺ, ഡെയ്സി ജോൺസൺ, അനി മാത്യു, സുജ തോമസ്, റൂബി അലക്സാണ്ടർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading