ഐ.ആർ.എ. കാനഡയുടെ ഏഴാമത് വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും ഒക്ടോബർ 9 മുതൽ
ഹാലിഫാക്സ്: ഇന്റർനാഷണൽ റിവൈവൽ അസംബ്ലി (ഐ.ആർ.എ.) കാനഡയുടെ ഏഴാമത് വാർഷിക കൺവെൻഷൻ “UNARV 2026” ഒക്ടോബർ 9 മുതൽ 11 വരെ നോവ സ്കോഷയിലെ ബെഡ്ഫോർഡിലുള്ള Lebrun Recreation Centre-ൽ നടക്കും. അറ്റ്ലാന്റിക് കാനഡയിലെ ആദ്യ മലയാളി സഭയായ ഐ.ആർ.എ. ഹാലിഫാക്സ് ആണ് കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്.

തുടർച്ചയായ ഏഴാം വർഷം സംഘടിപ്പിക്കുന്ന ഐ.ആർ.എ.യുടെ സംയുക്ത ആരാധനയും വാർഷിക കൺവെൻഷനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ശ്രദ്ധേയമായ ആത്മീയ സംഗമമായി മാറും. കൺവെൻഷന്റെയും സംയുക്ത ആരാധനയുടെയും വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ ഫെയ്ത്ത് ജെസ്സൺ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. “ദി എക്കോസ് ഓഫ് പ്രെയ്സ്” ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.

- Advertisement -


Comments are closed.