എക്സാൾട്ട് 2026: വാർഷിക സമ്മേളനം സെപ്റ്റംബർ 19, 20 തീയതികളിൽ
ഗ്വെൽഫ്, ഒന്റാറിയോ: ദി എക്സാൾട്ടേഴ്സ് ചർച്ച് സംഘടിപ്പിക്കുന്ന “എക്സാൾട്ട് 2026” വാർഷിക സമ്മേളനം സെപ്റ്റംബർ 19, 20 തീയതികളിൽ ഗ്വെൽഫിൽ നടക്കും. പാസ്റ്റർ അനീഷ് തോമസ് സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായിരിക്കും.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.45 വരെയും സമ്മേളനം നടക്കും.
ഗ്വെൽഫിലെ 7368 Wellington County Road 30, Guelph, Ontarioയിലെ ദി എക്സാൾട്ടേഴ്സ് ചർച്ചിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കുന്ന സമ്മേളനത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.