കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം സെമിനാർ സെപ്റ്റംബർ 13 ന്
ഡാളസ്: കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘എഴുത്ത് – തലമുറകളിലൂടെ’ (Writing – Across Generations) എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 5.30ന് മെസ്ക്വിറ്റിലെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കും.

റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിക്കും.
എഴുത്തിന്റെ വിവിധ തലങ്ങളെയും പുതിയ തലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനെയും ലക്ഷ്യമിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ക്രൈസ്തവ സാഹിത്യരംഗത്ത് എഴുത്തിന്റെ പ്രസക്തിയും തലമുറകളിലേക്ക് എഴുത്തിന്റെ ദൗത്യം കൈമാറേണ്ടതിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ചയാകും.
ഫോറം സെക്രട്ടറി എസ്. പി. ജെയിംസ്, ട്രഷറർ രാജു തരകൻ, പബ്ലിസിറ്റി കൺവീനർ വെസ്ലി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ ഭാരവാഹികൾ സെമിനാറിന് നേതൃത്വം നൽകും.

- Advertisement -


Comments are closed.