വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 15-ാമത് ബിരുദദാന സമ്മേളനം സെപ്റ്റംബർ 19ന്
ഷാർജ: വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 15-ാമത് ബിരുദദാന സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7ന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും.

റവ. ഡോ. സ്റ്റാലിൻ കെ. തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ), റവ. ഡോ. ജെയിംസ് ആൻഡ്രു വിൽസൺ, കാനഡ (IATA ഇന്റർനാഷണൽ ഓർഗനൈസർ) എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്ന് കോളേജ് ഡയറക്ടർ റവ. ഡോ. വിൽസൺ ജോസഫ് അറിയിച്ചു.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) അംഗീകാരമുള്ള മിഡിൽ ഈസ്റ്റിലെ ഏക ബൈബിൾ കോളേജാണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയെന്ന് അധികൃതർ അറിയിച്ചു. ‘Missio Dei’ എന്നതാണ് ഈ വർഷത്തെ ബിരുദദാന സമ്മേളനത്തിന്റെ പ്രമേയം.
ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിധ്യത്തോടും കൂടി പ്രഗൽഭരും അനുഭവസമ്പന്നരുമായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ദൈവവചനം പഠിച്ച് വിവിധ സുവിശേഷ ശുശ്രൂഷകളിൽ പ്രവർത്തിച്ചുവരുന്നു.
M.Th., M.Div., B.Th., D.Th. കോഴ്സുകളുടെ ബിരുദദാനത്തോടൊപ്പം ജൂനിയർ കോളേജിന്റെ ബിരുദദാനവും നടക്കും. WCCT കൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്

- Advertisement -


Comments are closed.