ഐ പി സി യുകെ & അയർലൻറ് റീജിയൻ പിവൈപിഎ താലന്ത് പരിശോധന സെപ്റ്റംബർ 5ന്

KE News International Desk

ഐ പി സി യുകെ & അയർലൻറ് റീജിയൻ പി വൈ പി എ യുടെ താലന്ത് പരിശോധന “Built on Christ” എന്ന പേരിൽ സെപ്റ്റംബർ 5 ന് പാസ്റ്റർ പ്രദീപ് ആന്റണി നേതൃത്വം നൽകുന്ന ലെസ്റ്റർ ഐ പി സി ഗിൽഗാൽ പെന്റകോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ Brockington College Blaby RD, Enderby Leicester LE19 4AQ എന്ന സ്ഥലത്ത് വെച്ച് നടക്കും.

News Middle Advt Banner

ഐ പി സി യുകെ & അയർലൻറ് റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോർജ്ജ് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ ഐ പി സി യുകെ & അയർലൻറ് റീജിയനിലെ 45 സഭകളിൽ നിന്നായി 500 ൽ പരം യുവജനങ്ങൾ പങ്കെടുക്കും. ഐ പി സി യുകെ & അയർലൻറ് റീജിയൻ പി വൈ പി എ ഭാരവാഹികളായ പാസ്റ്റർ സോണി ചാക്കോ, പാസ്റ്റർസാംതോമസ്, പ്രിസില്ലജോൺസൺ, ടിജോ തോമസ്, ബ്ലസ്സൻ ബാബു എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading