സഭായോഗത്തിനിടെ മാമല ഏലാന്തറ പുത്തൻപുരയിൽ തോമസ് കുര്യൻ (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ മുളന്തുരുത്തി സഭാംഗം മാമല ഏലാന്തറ പുത്തൻപുരയിൽ തോമസ് കുര്യൻ (സാജു–65) സഭായോഗത്തിനിടെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.


ആരാധനയ്ക്കിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം ശുശ്രൂഷകനോട് പ്രാർഥിക്കാൻ ആവശ്യപ്പെടുകയും, പ്രാർഥന നടക്കുന്നതിനിടെ തന്നെ കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകയുമായിരുന്നു.
എറണാകുളം പാലാരിവട്ടം സ്ട്രൗട്ട് പാർസൽ സർവീസ് ഉടമയായിരുന്നു.
സംസ്കാരം സെപ്റ്റംബർ 1 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ലിസി (കൊട്ടാരക്കര കുന്നുവിള കുടുംബാംഗം).
മക്കൾ: ഗോഡ്വിൻ, കെസിയ (പൂനൈ).
മരുമക്കൾ: റൂഹാ, റോജിൻ രാജു (പൂനൈ).

- Advertisement -


Comments are closed.