ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ
സാൻ അന്റോണിയോ: ഐപിസി മിഡ്‌വെസ്റ്റ് റീജിയന്റെ വാർഷിക കൺവൻഷൻ ചരിത്രത്തിലാദ്യമായി സാൻ അന്റോണിയോയിൽ നടക്കും. 2026 സെപ്റ്റംബർ 4, 5, 6 തീയതികളിൽ സാൻ അന്റോണിയോയിലെ International Bible Church, 2369 Benrus Blvd, San Antonio, TX 78228 എന്ന വിലാസത്തിലാണ് കൺവൻഷൻ നടക്കുന്നത്.

സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനത്തോടെ കൺവൻഷന് തുടക്കമാകും. സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9ന് പി.വൈ.പി.എ ടാലന്റ് മത്സരം, രാവിലെ 10ന് സിസ്റ്റേഴ്സ് മീറ്റിംഗ്, ഉച്ചകഴിഞ്ഞ് 2ന് റിവൈവൽ മീറ്റിംഗ്, വൈകിട്ട് 6.30ന് സായാഹ്ന സമ്മേളനം എന്നിവ നടക്കും. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9ന് ആരാധനാ സമ്മേളനവും ഉണ്ടായിരിക്കും.
പാസ്റ്റർ റെന്നി ചെറിയാൻ (ചാപ്ലിൻ, യു.എസ്. എയർഫോഴ്സ്), പാസ്റ്റർ അനീഷ് എലപ്പാറ, സിസ്റ്റർ ആക്സ പീറ്റേഴ്സൺ എന്നിവർ വിവിധ സമ്മേളനങ്ങളിൽ ശുശ്രൂഷിക്കും.
ആരാധന, കൂട്ടായ്മ, ആത്മീയ ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കൺവൻഷനിലേക്ക് സാൻ അന്റോണിയോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെയും കുടുംബങ്ങളെയും സംഘാടകർ ഹൃദയപൂർവം ക്ഷണിക്കുന്നു. കൺവൻഷൻ Prayer Mount Media വഴി തത്സമയം സംപ്രേഷണം ചെയ്യും.

- Advertisement -


Comments are closed.