ഐ.പി.സി. ബഹ്റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗ് നവംബർ 13, 14 തീയതികളിൽ

മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയായ ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് (ഐ.പി.സി.) ബഹ്റൈൻ പ്ലാറ്റിനം ജൂബിലി മീറ്റിംഗ് സംഘടിപ്പിക്കുന്നു. സഭയുടെ എഴുപത് വർഷത്തെ ശുശ്രൂഷയെ അനുസ്മരിച്ചും ഇത്രയും കാലം സഭയെ നിലനിർത്തിയ ദൈവസ്നേഹത്തിനും കരുതലിനും വിശ്വസ്തതയ്ക്കും നന്ദി അർപ്പിച്ചുമാണ് നവംബർ 13, 14 തീയതികളിൽ ജൂബിലി മീറ്റിംഗ് നടത്തുന്നത്.
പ്രശസ്ത ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ, റവ. എബ്രഹാം ഉമ്മൻ (USA) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. “വിശ്വാസത്തിൽ കൂടുതൽ ശക്തരായി വളരുക” (Growing Stronger in Faith) എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം.
ദൈവവചന ശുശ്രൂഷകൾക്കു പുറമെ സംഗീതസന്ധ്യയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ പ്രമുഖ സഭകളുടെയും വിവിധ ക്രൈസ്തവ സംഘടനകളുടെയും വിശ്വാസി സമൂഹത്തിന്റെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
മീറ്റിംഗിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading