ഇരവിപേരൂരിൽ ആറാമത് യൂണിറ്റി കോൺഫറൻസ് സെപ്റ്റംബർ 6 ന്
ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആറാമത് യൂണിറ്റി കോൺഫറൻസ് സെപ്റ്റംബർ 6ന് വൈകിട്ട് 6.30ന് പുറമറ്റം തേക്കുംപടി ഐ.പി.സി. എബനേസർ ചർച്ച് ഹാളിൽ നടക്കും.

പാസ്റ്റർ വി.ഡി. തോമസ് (എ.ജി., നെല്ലാട്) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ സാബുലാൽ (അൽഫാ ഹോം ചർച്ചസ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ അലക്സ് വർഗീസ് നേതൃത്വം നൽകും.
ഇരവിപേരൂരിലെയും സമീപ പ്രദേശങ്ങളിലെയും സഭകളിലെ ദൈവദാസന്മാരും വിശ്വാസ സമൂഹവും കോൺഫറൻസിൽ പങ്കെടുക്കും.

- Advertisement -


Comments are closed.