ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്റർ മെഗാ ബൈബിൾ ക്വിസ്; രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
ഡബ്ലിൻ: ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അയർലൻഡിലെ ആദ്യ മെഗാ ബൈബിൾ ക്വിസ് 2026’ സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 5 മുതൽ 6 വരെ നടക്കും. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് (ഓഗസ്റ്റ് 31) അവസാനിക്കും. രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് സംഘാടകർ അറിയിച്ചു.

ബൈബിൾ വായനയും പഠനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി സംഘടിപ്പിക്കുന്ന ക്വിസിൽ വിശുദ്ധ ബൈബിളിലെ എല്ലാ പുസ്തകങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും.
രണ്ട് ഘട്ടങ്ങളായാണ് മത്സരം നടക്കുന്നത്. ഡബ്ലിൻ, വാട്ടർഫോർഡ്, കോർക്ക്, ഡുലീക്ക്, സ്ലൈഗോ, റോസ്കോമൺ എന്നീ ആറ് കേന്ദ്രങ്ങളിലാണ് ആദ്യ റൗണ്ട് നടക്കുക. ആദ്യ റൗണ്ടിൽ യോഗ്യത നേടുന്നവർക്കായി തുടർന്ന് ഫൈനൽ റൗണ്ട് സംഘടിപ്പിക്കും.
വിജയികൾക്ക് ഒന്നാം സമ്മാനം €500, രണ്ടാം സമ്മാനം €300, മൂന്നാം സമ്മാനം €200 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് €15 ആണ്.
ഈ ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്:
സഭാ-ഭാഷാ വ്യത്യാസമില്ലാതെ ക്രൈസ്തവ വിശ്വാസികൾക്കും ബൈബിൾ പഠനത്തിൽ താൽപര്യമുള്ള ഏവർക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സോവി മാത്യു – 0892580801
ബ്രദർ മനോജ് മണി – 0892735235
ബ്രദർ ഫിന്നി മാത്യു – 0899414290


- Advertisement -


Comments are closed.