ഏ.ജി. യു.എ.ഇ. സെക്ഷൻ സ്റ്റുഡന്റ്സ് ക്യാമ്പിന് അനുഗ്രഹീത സമാപനം
ഉമ്മുൽ ഖുവൈൻ: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് SIAG, യു.എ.ഇ. സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്റ്റുഡന്റ്സ് റിട്രീറ്റ് 2026’ ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എ.ജി. ചർച്ചിൽ അനുഗ്രഹമായി നടന്നു. 200-ലധികം കുട്ടികളും യുവജനങ്ങളും പങ്കെടുത്തു.

‘വളരുക, ബന്ധപ്പെടുക, പ്രതിജ്ഞാബദ്ധരാവുക’ (Grow · Connect · Commit) എന്ന ആശയത്തിൽ നടന്ന റിട്രീറ്റിൽ 11 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സെഷനും 12 വയസ്സിനു മുകളിലുള്ളവർക്കായി യൂത്ത് സെഷനും പ്രത്യേകം ക്രമീകരിച്ചിരുന്നു.
ഇമ്മാനുവേൽ എ.ജി. ദുബായ് പാസ്റ്റർ ഡോ. റീജു തരകൻ, ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ കൗൺസിലർ ബ്രദർ. ക്രിസ്റ്റി ചെറിയാൻ, ഐസിപിഎഫ് സ്റ്റാഫ് വർക്കർ ബ്രദർ. നെൽസൺ മാത്യു എന്നിവർ റിസോഴ്സ് പേഴ്സൺമാരായി ക്ലാസുകൾ നയിച്ചു.
വചനാധിഷ്ഠിത പഠനക്ലാസുകൾ, ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, സ്തുതി ആരാധന എന്നിവയും റിട്രീറ്റിന്റെ ഭാഗമായി. ദൈവിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും ജീവിതത്തിൽ ക്രിസ്തുവിന്റെ സാക്ഷികളായി മാറാനും കുട്ടികളെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളാണ് റിസോഴ്സ് പേഴ്സൺമാർ നൽകിയത്. ‘Be transformed. Be equipped. Be a difference’ എന്ന സന്ദേശം ഉൾക്കൊണ്ട് കുട്ടികളും യുവജനങ്ങളും ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് രക്ഷിതാക്കളും സഭാ പ്രവർത്തകരും അഭിനന്ദനം അറിയിച്ചു. പാസ്റ്റർ ബിജു കോശി ജോൺ, ബ്രദർ. സാബു എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടന്നത്.

- Advertisement -


Comments are closed.