ഐ.പി.സി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മോൻസി സാമിന്റെ മാതാവ് തങ്കമ്മ ശാമുവേൽ (88) അക്കരെ നാട്ടിൽ
ഇലന്തൂർ: ഇലന്തൂർ താഴയിൽ കല്ലിൽ പരേതനായ കെ. സി. സാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. വാര്യാപുരം ചുരുളിക്കോട് കടമ്പനാട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്.

ഐ.പി.സി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റും ശുശ്രൂഷകനുമായ പാസ്റ്റർ മോൻസി സാം പരേതയുടെ മകനാണ്.
ഭൗതികശരീരം രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30ന് ഐ.പി.സി ഇമ്മാനുവേൽ കുഴിക്കാല സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ: കുഞ്ഞൂഞ്ഞമ്മ, ഗ്രേസി, മേഴ്സി, പാസ്റ്റർ മോൻസി സാം.
മരുമക്കൾ: പാസ്റ്റർ വർഗീസ് ജോർജ്, പി.ജി. എബ്രഹാം, പി.ടി. ഇടിക്കുള, ഷൈലജ മോൻസി.

- Advertisement -


Comments are closed.