കുട്ടിക്കാനം: പി.വൈ.പി.എ കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനത്ത് സംഘടിപ്പിച്ച ‘WITNESS 2026’ യൂത്ത് ക്യാമ്പ് അനുഗ്രഹകരമായി സമാപിച്ചു. മഴയും കോടമഞ്ഞും നിറഞ്ഞ അന്തരീക്ഷത്തിലും ആവേശം ചോരാതെ രണ്ട് ദിനരാത്രങ്ങളിലായി നടന്ന ക്യാമ്പിൽ 200-ലധികം പേർ പങ്കെടുത്തു.

‘സാക്ഷികൾ ആകുവിൻ’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്യാമ്പ് തിങ്കളാഴ്ച വൈകിട്ട് ജനറൽ കൺവീനർ പാസ്റ്റർ തോമസ് ചെറിയാൻ പ്രാർത്ഥിച്ച് ആരംഭിച്ചു. ഐ.പി.സി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി ബ്രദർ പോൾസൺ സ്കറിയ സ്വാഗതം ആശംസിച്ചു.
പാസ്റ്റർ നോബിൾ ജേക്കബ്, ഡോ. പി.ആർ.ഡി. പ്രഭു, പാസ്റ്റർ നൈനാൻ തോമസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. ഇവാ. ജയ്സൺ കെ. ജോയി, ഇവാ. സുജിത് എം. സുനിൽ, ഇവാ. ബോവസ് രാജു എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം കെ. വർഗീസ്, പാസ്റ്റർ സിജൻ ജേക്കബ് എന്നിവർ മോർണിങ് ഡിവോഷനിൽ ക്ലാസുകൾ നയിച്ചു.
പി.വൈ.പി.എ പ്രസിഡന്റ് ബ്രദർ ബിജിൽ ജോർജി ചെറിയാൻ, വൈസ് പ്രസിഡന്റ് ഇവാ. രോഹിത് തോമസ്, സെക്രട്ടറി ബ്രദർ ഫെന്നി സാം ജോൺ, കൺവീനർമാരായ പാസ്റ്റർ ടി. യോഹന്നാൻ, പാസ്റ്റർ ഷാൻസ് ബേബി, പാസ്റ്റർ ഷിജു സാമുവേൽ, പാസ്റ്റർ ലിജോ തോമസ്, ഇവാ. ജോബിൻ കെ. വർഗീസ്, പാസ്റ്റർ ബിജോയ് ജോസഫ്, ഐ.പി.സി കോട്ടയം സൗത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ സുധീർ വർഗീസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ബ്രദർ ചെറിയാൻ പി. കുരുവിള, ട്രഷറർ ബ്രദർ ബെന്നി പുള്ളോലിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
കോട്ടയത്ത് നിന്ന് മാറി കുട്ടിക്കാനത്തെ പ്രകൃതിരമണീയമായ മാർ ബസേലിയസ് എഞ്ചിനീയറിങ് കോളേജ് ക്യാമ്പസിൽ താമസ-ഭക്ഷണ സൗകര്യങ്ങളോടെയാണ് ഇത്തവണ യൂത്ത് ക്യാമ്പ് ക്രമീകരിച്ചത്.
ക്യാമ്പിന്റെ ഭാഗമായി നടത്തിയ ഫീഡ്ബാക്കിൽ 14 പേർ ക്രിസ്തുവിന്റെ സാക്ഷികളാകാൻ സമർപ്പണം നടത്തി. മൂന്ന് പേർ രക്ഷാനിർണയം പ്രാപിച്ചതായും ഏഴ് പേർ ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് വിശ്വാസസ്നാനത്തിന് തീരുമാനിച്ചതായും അറിയിച്ചു. ക്യാമ്പിലൂടെ ആത്മീയ ജീവിതത്തിൽ പുതുക്കം ലഭിച്ചതായി 12 പേരും അഭിഷേകത്താൽ നിറഞ്ഞതായി ആറ് പേരും പ്രതികരിച്ചു.
പാസ്റ്റർ തോമസ് ചെറിയാൻ ജനറൽ കൺവീനറായും പാസ്റ്റർ സാം കെ. വർഗീസ്, ബ്രദർ മനു കെ. ജോൺ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിച്ചു.
ബുധനാഴ്ച ഉച്ചയോടെ പാസ്റ്റർ സാം കെ. വർഗീസ് പ്രാർത്ഥിക്കുകയും പാസ്റ്റർ സുധീർ വർഗീസ് ആശിർവാദം പറയുകയും ചെയ്തതോടെ ക്യാമ്പിന് സമാപനമായി. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും പായസവിതരണവും നടന്നു. നാല് ബസുകളിലായി ക്യാമ്പംഗങ്ങൾ കുട്ടിക്കാനത്തുനിന്ന് മടങ്ങി.

- Advertisement -


Comments are closed.