പള്ളിക്കത്തോട് ഐപിസി Zamar’ സംഗീത സന്ധ്യ ഇന്ന്
പള്ളിക്കത്തോട്: ഐപിസി കാർമേലിയ വാർഷിപ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘Zamar’ സംഗീത സന്ധ്യ ഇന്ന് (ഓഗസ്റ്റ് 30) വൈകിട്ട് 5.30ന് പള്ളിക്കത്തോട് എസ്.ബി.ഐയ്ക്കു സമീപം നടക്കും.

സഭാശുശ്രൂഷകനും എഴുത്തുകാരനുമായ പാസ്റ്റർ മൊറൈസ് തോട്ടപ്പള്ളി സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകും. ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കും.
അവിനാഷ് പി. അലക്സ് (മസ്കറ്റ്), ഷാജൻ ജോർജ് (തിരുവനന്തപുരം), സേബ മൊറൈസ്, ഡോൺ മൊറൈസ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

- Advertisement -


Comments are closed.