ലഹരിക്കെതിരെ ബോധവത്കരണ സന്ദേശവുമായി സൈക്കിൾ ചവിട്ടി വൈദികൻ

കൊച്ചി: ലഹരിക്കെതിരെ ശക്തമായ ബോധവത്കരണ സന്ദേശവുമായി അഖിലേന്ത്യാ സൈക്കിൾ ദൗത്യവുമായി വൈദികൻ. തേവര സേക്രഡ് ഹാർട്ട് കോളേജ് ഇംഗ്ലീഷ് അധ്യാപകനും ചീഫ് ഫിനാൻസ് ഓഫീസറുമായ ഫാ. ജോസഫ് വർഗീസാണ് ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിൾ യാത്ര നടത്തുന്നത്.

News Middle Advt Banner

കൊച്ചിയിൽനിന്ന് യാത്ര ആരംഭിച്ച ഫാ. ജോസഫ് വർഗീസ് കണ്ണൂരിലെത്തി. അടുത്ത അവധിക്കാലത്ത് കണ്ണൂരിൽനിന്ന് കശ്മീരിലേക്കും സൈക്കിൾ യാത്ര നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സിഎംഐ സഭയുടെ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് അംഗമായ ഫാ. ജോസഫ് വർഗീസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. കഴിഞ്ഞ വർഷം കൊച്ചിയിൽനിന്ന് കന്യാകുമാരിയിലേക്ക് നടത്തിയ സൈക്കിൾ യാത്രയും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭിക്കുന്ന അവധിദിനങ്ങൾ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് വൈദികൻ പ്രയോജനപ്പെടുത്തുന്നത്. “ലഹരിയോട് നോ പറയുക, ജീവിതത്തോട് യെസ് പറയുക” എന്ന സന്ദേശമാണ് സൈക്കിൾ ദൗത്യത്തിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading