റവ. ഡോ. നിറ്റ്സൺ കെ. വർഗീസിന് ഡോക്ടറേറ്റ്
മാവേലിക്കര: ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് (DTh) നേടി റവ. ഡോ. നിറ്റ്സൺ കെ. വർഗീസ്. സെറാബൂർ യൂണിവേഴ്സിറ്റിയിൽനിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് പൂർത്തിയാക്കിയത്. ഡോക്ടറൽ പ്രബന്ധം വിജയകരമായി അവതരിപ്പിച്ചാണ് അക്കാദമിക് നേട്ടം കൈവരിച്ചത്.

‘Towards a Political Theology of Life: Farmer’s Plight as a Case’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. ജീവിതത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രത്തെ കർഷകരുടെ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ് ഗവേഷണത്തിന്റെ പ്രധാന ഉള്ളടക്കം.
നിലവിൽ കൊച്ചിയിലെ ഒരു സഭയിൽ ശുശ്രൂഷകനായും ബെഥേൽ ബൈബിൾ കോളേജിൽ പാർട്ട് ടൈം അധ്യാപകനായും റവ. ഡോ. നിറ്റ്സൺ കെ. വർഗീസ് സേവനമനുഷ്ഠിച്ചുവരുന്നു. മാവേലിക്കര സ്വദേശിയാണ്.
ഭാര്യ മിഷിയും മക്കളായ ഡാൻ, ആഗ്നസ്, അനെറ്റ്, എബെൻ എന്നിവരും അടങ്ങുന്നതാണ് കുടുംബം.

- Advertisement -


Comments are closed.